താൾ:Diwan Sangunni menon 1922.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മഹാരാജാവുതിരുമനസ്സുകൊണ്ട് ആളെ തിരഞ്ഞുവെച്ചത് മദിരാശിഗവൎമ്മെണ്ട് സമ്മതിച്ചിരിക്കുന്നുവെന്നും, "ശങ്കുണ്ണിമേനവനെപ്പോലെ വിശ്വസ്തനായ ഒരു മന്ത്രി ഇല്ലാതാകുന്നതിൽ തിരുമേനിയോടുകൂടി ഞാൻ സഹതപിക്കുന്നു. അയാളുടെ ബന്ധുവായി തിരുമേനിക്കു വിശ്വാസമായ ഒരാൾ അയാളെ പിന്തുടരുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ആശിച്ചിരിക്കുംപോലെ ഈ നിയമനംകൊണ്ടു രാജ്യക്ഷേമവും ഭരണഗുണവും ഉണ്ടായി ആയവ ഈ നിയമനം യഥാൎഹമാക്കിത്തീൎക്കുമെന്നു ഞാൻവിശ്വസിക്കുകയുംച്ചെയ്യുന്നു." എന്നും റസിഡണ്ട് മറുപടിയയച്ചു ആയതനുസരിച്ച് ഗോവിന്ദമേനോൻ ൧൮൭൯-ആഗസ്റ്റ് ൨൨-ാം൹ ദിവാൻദ്യോഗം കയ്യേൽക്കുകയും ചെയ്തു.

ഗോവിന്ദമേനവന്റെ നിയമനം വളരെ അത്ഭുതവും കുറെ തൃപ്തികേടും ജനിപ്പിച്ചു. എന്നാൽ, സംസ്ഥാന്നത്തുദ്യോഗം വഹിച്ചിരുന്ന യൂറോപ്യൻ ഉദ്യോഗസ്ഥന്മാർ ഉ൮പ്പെടെ പലരും അതുഹാൎദ്ദമായി കൊണ്ടാടി. ആ സഹോദരനെ വളരെ കാലത്തോളം ഗാഢമായി അറിഞ്ഞിരുന്ന ഏകയോഗ്യപുരുഷനു ആ നിയമനം ഒട്ടും അത്ഭുത ജനകമായി തോന്നിയില്ല. അക്കാലത്തു ബറോഡയിൽ ദിവാൻജി-പ്രതിരാജാവായിരുന്നു സർ. ടി. മാധവറാവു താഴെ പറയുംപ്രകാരം എഴുതി അയച്ചു "ഇപ്പോൾ കിട്ടിയവൎത്തമാന പത്രങ്ങളിൽനിന്നും നിങ്ങളെ കൊച്ചിരാജ്യത്തു ദിവാനായി നിയമിച്ചവിവരം അറിഞ്ഞരിക്കുന്നു. ഈ പ്രധാനാവസരത്തിൽ ഞാൻ ഹൃദയപൂൎവ്വം അനുമോദിക്കുന്നു. ദീൎഘകാലം ആ ഉയൎന്ന ഉദ്യോഗം നിങ്ങൾ ഭരിക്കേണമെന്നു ഞാൻ ആശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉദ്യോഗത്തിൽ മുൻഗാമികളായിരുന്ന മഹിമയേറിയ നിങ്ങളുടെ പിതാവും ഭ്രാതാവും വളരെ കൊല്ലങ്ങളായിചെയ്തു പോ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/138&oldid=158642" എന്ന താളിൽനിന്ന് ശേഖരിച്ചത്