ദിവാൻ ഗോവിന്ദമേനോൻ ൧൨൯
വെന്നും,സഹോദരന്നു എന്റെ ഉപദേശവും സഹായവും ഉണ്ടായിരിക്കുകയും കീഴ്ക്കട കഴിഞ്ഞിരുന്നപോലെ സകലവും നടക്കുകയും ചെയ്യുമെന്നു അവിടെക്കു ബൊദ്ധ്യമായിരിക്കയാൽ ഇനി സ്വസ്ഥമായി എന്നെ ഉദ്യോഗം ഒഴിയുവാൻ അനുവദിക്കുന്നതാണെന്നും മഹാരാജാവുതിരുമനസ്സുകൊണ്ടു അരുളിചെയ്തു."ഗോവിന്ദമേനവന്റെ പേരിൽ വിരോധമുണ്ടെന്നു പരക്കെ അറിഞ്ഞിരുന്നവനായി അപ്പോൾ മിസ്റ്റർ മാക്ക് ഗ്രഗറിന്റെ ഭാവം എന്തായിരിക്കുമെന്നു തിരുമനസ്സിലേക്കു സന്ദേഹമുണ്ടായിരുന്നു. ഗോവിന്ദമേനോനെ ദിവാൻജിയായി തിരഞ്ഞെടുക്കുവാൻ തിരുമനസ്സിലേക്കു തോന്നിയ കാരണങ്ങൾ അവിടന്നു റസിഡണ്ടിനു അയച്ച തിരുവെഴുത്തു തീട്ടൂരത്തിലെ താഴെ പറയുന്ന ചുരുക്കത്തിൽ നിന്നും അറിയാവുന്നതാണ്.
"ഇനിയൊരാളെ അന്വേഷിക്കേണ്ട കാലമായി.മലയാളവും
സംസ്കൃതവും ഒഴികെ മറ്റൊരു ഭാഷയും നമുക്കറിഞ്ഞുകൂടാത്തതിനാലും,അതിനും പുറമെ,രാജ്യതന്ത്രജ്ഞനാണെന്നുള്ള ഭാവം സ്വയം നമുക്കില്ലാത്തതിനാലും സത്യം,വിവേകം,സാമൎഥ്യം എന്നിതുകളിൽ നമുക്കു പൂൎണ്ണബോദ്ധ്യമുള്ള ഒരാളെ ദിവാനായി നിയമിക്കേണ്ടതു ആവശ്യമാണു.ദിവാൻപേഷ്കാർ ശങ്കരയ്യർ സത്യവാനും അസാരം പ്രാപ്തിയുള്ളവനും ആണെന്നിരിക്കിലും അദ്ദേഹത്തിന്റെ വിവേകത്തിലും സാമൎഥ്യത്തിലും നമുക്കത്ര വിശ്വാസം പോരാ.കീഴുദ്യോഗസ്ഥനായി അയാൾ നല്ലവണ്ണം ശോഭിക്കും.എന്നാൽ ഭരണനേതൃത്വം അയാൾക്കുകൊടുക്കുന്നതു നന്നായിരിക്കുമെന്നു നമുക്കു തോന്നുന്നില്ല.ഇതിനൊക്കെപ്പുറമെ,നാട്ടിലെ ക്ഷേമത്തിൽ താല്പൎയ്യവും രാജസമ്മതി നേടുന്നതിൽ ശുഷ്കാന്തിയും ഒരു നാട്ടുകാരനെപ്പോലെ മറ്റാ
19
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |