൧൨൯൮ ദിവാൻ ശങ്കുണ്ണിമേനോൻ
--------------------------------------------------------------------------------
മുപ്പതുകൊല്ലം ഉദ്യോഗം ഭരിച്ചശേഷം ഗോവിന്ദമേനോൻ ൧൮ന്റെ ജൂൺമാസത്തിൽ അടുത്തൂൺപറ്റി പിരിഞ്ഞു. ശങ്കുണ്ണിമേനവനു ഉദ്യോഗം ഒഴിയാതെ നിവൃത്തിയില്ലെന്നുവന്നു. അതേസമയംതന്നെ അദ്ദേഹത്തിന്റെയും ഉദ്യോഗം ഒഴിവുവന്ന സംഗതിയായിരിക്കുാം ദിവാൻജിയുടെ സ്ഥാനത്തു പിന്നൊരാളെ വെക്കേണ്ട കാൎയ്യത്തിൽ അദ്ദേഹത്തിന്റെ പേർ മഹാരാജാവു തിരുമനസ്സിലേക്കു ഒന്നാമതായി തോന്നിച്ചത്. അദ്ദേഹത്തിന്റെ സഹോദരനെ അറിഞ്ഞിടത്തോലം കാലവും അത്രത്തോളം അടുത്തും മഹാരാജാവുതിരുമനസ്സുകൊണ്ട് അദ്ദേഹത്തിനെ അറിഞ്ഞിരുന്നു. പ്രാപ്തിക്കേടുകൊണ്ടൊ അവസരക്കുറവുകൊണ്ടോ അല്ല, തന്റെ സ്വമനസ്സാലുള്ള തീൎപ്പുകൊണ്ടാണ് ബ്രിട്ടീഷുദ്യോഗത്തിൽ കയറ്റംകിട്ടാതിരുന്നതെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതെങ്ങനേയുമിരിക്കട്ടെ ഗോവിന്ദമേനോൻ അദ്ദേഹത്തിന്റെ സഹോദരനെ പിന്തുടരേണനെന്നു മഹാരാജാവുതിരുമനസ്സുകൊണ്ടു തീൎച്ചയാക്കിയിരുന്നു. ഇതു പലൎക്കും അത്ഭുതമായിരുന്നു. എന്നാൽ, എല്ലാവരേക്കാൾ അധികം അത്ഭുതപ്പെട്ടതു ഗോവിന്ദമേമോൻ തന്നെയായിരുന്നു. ൧൮ന്റെ ജൂൺ ൭-നു ശങ്കുണ്ണിമേനോൻ എഴുതിയിരിക്കുന്നു. "ഉച്ചതിരിഞ്ഞ് ഞാനും സഹോദരനും തിരുമുമ്പാകെ ചെന്നു മുഖം കാമിച്ചു. ദിവാനുദ്യോഗം സ്വീകരിക്കരുതെ എന്നു അവിടുന്നു സഹോദരനോടു കൽപിച്ചു ചോദിക്കുകയും മുമ്പൊരിക്കൽ അവിടെ ഉണൎത്തിച്ചിരുന്നപോലെ അതിനു തനിക്കു മോഹമില്ലെന്നും ആ ഉദ്യോഗം തൃപ്തികരമായി വഹിക്കാൻ തനിക്കു തക്ക പ്രാപ്തിയില്ലെന്നും അയാൾ ബോധിപ്പിക്കുകയും ചെയ്തു. അങ്ങനെതന്നെ തിരുവുള്ള മായിരിക്കുന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |