Jump to content

താൾ:Diwan Sangunni menon 1922.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ ദിവാൻ ശങ്കുണ്ണിമേനോൻ

   --------------------------------------------------------------------

മേനോൻ തന്റെ ഉദ്യോഗസംബന്ധമായ ശ്രേയസ്സ ഉപേക്ശിക്കുകയാണ് ചെയ്തിട്ടുള്ളത്. ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിന്നു ഒരു സബ്ജഡ്ജിയുടെയൊ ഒരു ഡപ്യൂട്ടി കളക്ടരുടെയൊ സ്ഥാനത്ത് നിഷ്പപ്രയാസം എത്താമായിരുന്നു. എന്നാൽ, സ്വന്ത ഉദ്യോഗക്കയറ്റത്തേക്കാൾ അധികം ഗൌരവമായി തന്റെ പിതാവിന്റെയും സഹോദരന്റെയും ശരീരാരോഗ്യവും സുഖസൌകൎ‌യ്യവും ആണ് അദ്ദേഹം കരുതിയിരുന്നത്. തന്റെ ആ പ്രവൃത്തിയിൽ സ-ഗുണ ഹാനി വല്ലതും ഉൾപ്പെട്ടിട്ടുണ്ടെന്നു ആരെങ്കിലും പറയുകയാണെങ്കിൽ തന്നെ സ്വയം അത്ഭുതപ്പെടത്തക്കവണ്ണം അത്ര അധികം അദ്ദേഹം അവരെ ഭക്തിയോടെ സ്നേഹിച്ചിരുന്നു. ശങ്കരവാരിയൎക്കു മേന്മ അധിം മൂത്ത പുത്രനെ ക്കൊണ്ടായിരുന്നിരിക്കാം. എന്നാൽ, അദ്ദേഹം നിശ്ചയമായും അധികം സ്നേഹിചിരുന്നത് ഇളയപുത്രനെയാണ്. ശങ്കണ്ണിമേനവനാകട്ടെ തന്റെ സഹോദരന്റെ സഹവാസവും ശൂത്രുഷയും ക്രമത്തിൽ കുടാതെ നിവൃത്തിയില്ലാതായി. ഗോവിന്ദമോനോൻ തന്റെ സഹോദരന്റെ കാൎ‌യ്യങ്ങൾ അന്വേഷിക്കുകയും, അന്യാദൃശശുഷ്കാന്തിയോടും സ്നേഹ ഭക്തിയോടും അദ്ദേഹത്തിന്റെ ശരീരാരോഗ്യത്തിന്നും സുഖസൌകൎ‌യ്യത്തിന്നും ശ്രദ്ധിക്കുകയും, തനിക്കു പ്രത്യേകമായിരുന്നു ശാന്തതയോടു, വിനയത്തോടും അദ്ദേഹത്തിന്റെ സകല ബുദ്ധിമുട്ടുകളും ക്ലേശങ്ങളും അകറ്റുകയും ചെയ്തിരുന്നു.

തന്റെ സഹോദരനെ ദിവാനായി നിയമിചതിനുശേഷവും തന്നെ അതെ ഉദ്യോഗത്തിന്നു നിയമിക്കുന്നതുവരെയും ഗോവിന്ദമേനവന്റെ ജീവചരിത്രം ശങ്കുണ്ണിമേനോന്റെ ജീവചരിത്രത്തിൽ ലയിച്ചിരുന്നു പ്രേത്യേകമായി വിവരിക്കാത്തക്ക വിശേഷസംഗതിയൊ പ്രവൃത്തിയോ ഒന്നും ഉണ്ടാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/131&oldid=158635" എന്ന താളിൽനിന്ന് ശേഖരിച്ചത്