Jump to content

താൾ:Diwan Sangunni menon 1922.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൪ ദിവാൻ ശങ്കുണ്ണിമേനോൻ

ക്കാറായി. ൧൮൮൩ആഗറ്റ് ൨൬ - അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയം അദ്ദേഹത്തിന്ന് പെട്ടെന്ന് പക്ഷവാതം തുടങ്ങി : അദ്ദേഹത്തിനു സംസാരിക്കാൻ പാടില്ലാതെയായി. അദ്ദേഹത്തിന്റെ വലത്തെക്കയ്യിനും കാലിനും ചേഷ്ടയില്ലാതായി , അദ്ദേഹം ക്രമേണ ക്ഷീണിച്ച് , ൨൭ - പത്തേമുക്കാൽമണിയോടുകൂടി ഇഹലോകവാസം വെടിഞ്ഞു. മഹാരാജാവിന്റെ കല്പനപ്രകാരം പട്ടാളക്കാരുടെ അകമ്പടിയോടുകൂടി പിറ്റേദിവസം രാവിലെ അദ്ദേഹത്തിന്റെ ശവസംസ്കാരം കഴിച്ചു. കൊച്ചി രാജ്യം അന്ധകാരമായി.

൧൨ ആകൃതിയും പ്രകൃതിയും
ശങ്കുണ്ണിമേനോൻ സാമാന്യം ദീൎഘകായനും ദൃഢഗാത്രനും ആയിരുന്നു. അദ്ദേഹത്തിന്റെ ശരീരം വളരെ കെല്പുള്ളതായിരുന്നു. വയ്യാതാകുന്നതിന്നു മുമ്പ് ധാരാളം പ്രയത്നം ചെയ്യുന്നതിന്നും കായക്ളേശമൗഭവിക്കുന്നതിന്നും അദ്ദേഹത്തിന്നു ശേഷിയുണ്ടായിരുന്നു. കാഴ്ചയിൽ വിശേഷവിധിയായുള്ള അംഗസൗഭാഗ്യവും , പ്രഭാവവും, ഉജ്വലിക്കുന്ന ദൃഷ്ടികളും , വിശാലനെറ്റിത്തടവും, ശുകനാസികയും, ഗംഭീരവും പ്രസന്നവും ആയ മുഖഭാവവും, യദൃഛയാ കാണുന്നവൎകൂടി തിരിഞ്ഞുനോക്കി ആരാണെന്നത്ഭുതപ്പെടത്തക്ക വിശിഷ്ടതയും അദ്ദേഹത്തിനുണ്ടായിരുന്നു. നന്ന അറ്റുത്ത് പരിചയപ്പെടുവാൻ സംഗതിവന്നവൎക്ക് ഒന്നാമതായി ഉണ്ടായ അഭിപ്രായം അടുപ്പം കൊണ്ട് ദൃഢപ്പെട്ടുതന്നെ വന്നിരുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/111&oldid=158613" എന്ന താളിൽനിന്ന് ശേഖരിച്ചത്