താൾ:Diwan Sangunni menon 1922.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മുതലെടുപ്പും ധനസ്ഥിതിയും ൬൧

അധികമുണ്ടായിരുന്നതിനാൽ,ഈ സംഗതി കൊച്ചിയെ സംബന്ധിച്ചു വിശേഷിച്ചും ഉപദ്രവകരമായിരുന്നു.കള്ളപ്പുകയില കൊച്ചിക്കും വ്യാജ ഉപ്പ് കൊച്ചിയിൽ നിന്നു മറ്റുരാജ്യങ്ങളിലേക്കും കടത്തിക്കൊണ്ടിരുന്നു. എഴുത്തുകുത്തുകൾകൊണ്ടൊന്നും ഫലിച്ചില്ല.ഒടുവിൽ ൧൮൬൫-ൽ,മൂന്നു ഗവൎമ്മേണ്ടുകളും തമ്മിൽ ഒരു കരാറെഴുതിമാറി.ഈ കരാറു പ്രകാരം പുകയിലക്കുത്തകയും ഉൾപ്രദേശങ്ങളിലുള്ള ചുങ്കങ്ങളും ഉപേക്ഷിപ്പാനും ഉപ്പുവില ബ്രിട്ടീഷിലുള്ളതുപോലെ ആക്കുവാനുംകൊച്ചി ഗവൎമ്മേണ്ടു സമ്മതിച്ചു.ഇതുകാരണം കൊച്ചിക്കു നേരിടുന്ന നഷ്ടം തീൎക്കുന്നതിന്നു വേണ്ടി ബ്രിട്ടീഷുകൊച്ചിയിലുള്ള ചുങ്കം വക വരവിൽനിന്നു ഒരംശം ഈ സൎക്കാരിലേക്കു കൊടുക്കുന്നതിനു ബ്രിട്ടിഷുഗവൎമ്മേണ്ടും സമ്മതിച്ചു.അതിന്നു പുറമെ,അവർ സൎക്കാരിലെ ചുങ്കം വക മുതലെടുപ്പുവകക്കു ഒരു ലക്ഷം രൂപയും പുകയിലച്ചുങ്കം വകയ്ക്കു ൧൦൫൦൦ രൂപയിൽ കുറയാതെ ഒരു സംഖ്യയും വക കൊടുക്കാമെന്നും ഏറ്റു.തിരുവിതാംകൂറുമായിട്ടുള്ള കരാറും ഇതേ മാതിരിയിൽതന്നെയായിരുന്നു.പക്ഷെ ഉൾപ്രദേശങ്ങളിലുള്ള ചുങ്കങ്ങൾ മുഴുവനും തിരുവിതാംകൂർ ഗവൎമ്മേണ്ട് നിൎത്തൽ ചെയ്തില്ല.എങ്കിലും തീരുവ തീൎക്കേണ്ട പദാൎഥങ്ങളുടെ ഇനങ്ങൾ കുറവു ചെയ്തു.തൽക്കാലം മുതലെടുപ്പു അൽപ്പം കുറഞ്ഞെങ്കിലും ഈ കരാറ് എല്ലാ കക്ഷികൾക്കും വളരെ അനുഗ്രഹമായിത്തീൎന്നു.ഉൾപ്രദേശങ്ങളിൽ കച്ചവടങ്ങൾ വൎദ്ധിച്ചു.ചുങ്കസ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരുടെ ഉപദ്രവങ്ങൾ തീരെ ഇല്ലാതാകയും വ്യാജവ്യാപാരം കുറഞ്ഞു വശമാകയും ചെയ്തു.കൊച്ചി ഗവൎമ്മെണ്ടിന്റെ നയത്തെയും നടവടിയെയും കുറിച്ചു ഈ കാൎ‌യ്യത്തിൽ ഇൻഡ്യാഗവൎമ്മേണ്ടും ഇംഗ്ലീഷുഗവൎമ്മേണ്ടും കൊച്ചി ദൎബാറിനെ സ്തുതിച്ചെഴുതുക ഉണ്ടായിട്ടുണ്ട്,
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/68&oldid=158710" എന്ന താളിൽനിന്ന് ശേഖരിച്ചത്