Jump to content

താൾ:Diwan Sangunni menon 1922.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪

ദിവാൻ ശങ്കുണ്ണിമേനോൻ

ദുൎബലപ്പെടുത്തുന്നതുവരെ ഇത് ന്യായവുമാകയില്ല. തിരുമനസ്സുകൊണ്ടും ഈ ആലോചനയില്ലായ്മയാൽ സാധാരണ പ്രജകളെപ്പോലെ കോടതിവിധിക്കു കീഴടങ്ങേണ്ടിവരുന്നതാണ്. ഇപ്രകാരം തൎക്കപ്പെട്ട ഒരു സംഗതിയിൽ തിരുമനസ്സുകൊണ്ടു ചെയ്യേണ്ടിയിരുന്നത് ദിവാൻ മുഖാന്തരം അന്വേഷണംനടത്തി ഒരു തീൎപ്പുണ്ടാക്കുകയായിരുന്നു.

"തിരുമനസ്സിലെ വിശ്വാസത്തിന്നൎഹനായ പരമേശ്വരയ്യരാണ് തിരുമനസ്സിലെ ഈവക ദുൎമ്മാൎഗ്ഗങ്ങളിൽകൂടി ചരിപ്പിക്കുന്നത് എന്നറിഞ്ഞിരുന്നു എങ്കിൽ, ഞാൻ തിരുമനസ്സിലെ അതിൽനിന്നു പിൻവലിപ്പിക്കുമായിരുന്നു; തിരുമനസ്സിലെ കാൎ‌യ്യക്കാരും ഈ ദുരുപദേശത്തിൽ പങ്കുകാരനായി കാണുന്നു. ഇനിയും തിരുമനസ്സിലെ അന്തസ്സിനേയും ബഹുമാനത്തേയും മലിനപ്പെടുത്തുന്ന ഈ ഭാഗ്യംകെട്ട തൎക്കത്തിൽനിന്നും ഒഴിയുവാൻ നിൎബ്ബന്ധിക്കുന്നതിലുള്ള അധികാരവുംകൂടി ഞാൻ എടുക്കുന്നു."

മേല്പറഞ്ഞ എഴുത്തിന്റെ ഒരു പകൎപ്പ് മഹാരാജാവു തിരുമനസ്സിലേക്കും റസിഡണ്ടയച്ചുകൊടുത്തു.

മാൎച്ച് ൪-ആംനു മദിരാശി ഗവൎണർ കൊച്ചിയിൽ വരികയും നാലുദിവസം താമസിക്കയും ചെയ്തു. ശങ്കുണ്ണിമേനോൻ പലപ്രാവശ്യവും അദ്ദേഹത്തിനെ കാണുകയും ഉണ്ടായി.

ഗവൎണർ മദിരാശിയിൽ തിരിച്ചുചെന്ന ഉടനെ മഹാരാജാവിനെഴുതിയ എഴുത്തിൽ ഇങ്ങനെ എഴുതിയിരുന്നു:-"എളയരാജാവിന് ഇപ്പോൾ സിദ്ധിച്ചിട്ടുള്ള അവകാശങ്ങളെ അദ്ദേഹം സ്വീകരിച്ചതിനെക്കുറിച്ച് ഞാൻ വ്യസനിക്കുന്നു. അദ്ദേഹം ഈ തൎക്കത്തിൽനിന്നു പിൻവാങ്ങുവാനും അദ്ദേഹത്തിനു കിട്ടിയിട്ടുള്ള അവകാശങ്ങളെ തിരിച്ചേൽപ്പിക്കാനും ഇപ്പൊഴും വിരോധമുണ്ടെന്നു തോന്നുന്നില്ല.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/61&oldid=158703" എന്ന താളിൽനിന്ന് ശേഖരിച്ചത്