താൾ:Diwan Sangunni menon 1922.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശങ്കുണ്ണിമേനോനും എളയരാജാവും

എളയതമ്പുരാൻ തിരുമനസ്സുകൊണ്ടു ബുദ്ധിശാലിയും തിരുമനസ്സിലെ നേരെ കീഴ്വണക്കമുളളാളും അടുത്ത സഹോധരനുമാണെന്ന് എനിക്കറിയാം. ഞാൻ പറഞ്ഞപ്രകാരം തിരുമനസ്സുകൊണ്ട് ആവശ്യപ്പെടുന്നു എങ്കിൽ, നിശ്ചയമായും അദ്ദേഹം തിരുമനസ്സിലെ കല്പനയുടെ ഗൌരവം മനസ്സിലാക്കുന്നതാണ്. തിരുമനസ്സിലെ കുടുംബത്തിന്റെ അവസ്ഥയ്ക്കും രാജ്യത്തു സമാധാനത്തിനും, എളയതമ്പുരാനും ദിവാനും ജഡ്ജിമാരും തമ്മിലുള്ള ഐക്യത്തിനും ഇപ്രകാരമുള്ള പൊതുക്കാൎ‌യ്യങ്ങളിൽ തിരുമനസ്സിലെ സഹോദരന്മാർ ചേരാതിരിക്കേണ്ടത് അത്യാവശ്യമാകയാൽ ഇപ്പോൾതന്നെ ഇതിനു ഒരു ഏൎപ്പാടു ചെയ്തുവെക്കേണ്ടാതാകുന്നു." അദ്ദേഹത്തിന്റെ അവകാശത്തെ സ്ഥാപിക്കേണ്ട സംഗതി ഒഴിച്ചു ബാക്കിയെല്ലാം റസിഡേണ്ടിന്റെ ഉപദേശപ്രകാരം പ്രവൎത്തിക്കാമെന്ന് എളയതമ്പുരാൻ സമ്മതിച്ചു.

" എളയരാജാവ് ഇപ്പൊഴത്തെ നിശ്ചയത്തെ തെറ്റി പ്രവൎത്തിക്കുന്നതായാൽ, എന്നെ അറിയിക്കേണമെന്നും, അങ്ങനെ ചെയ്യുനതായാൽപിന്നെ അദ്ദേഹത്തിന് എളയരാജാവ് എന്ന സ്ഥാനം അനുവദിക്കയില്ലെന്നും, മാപ്പുകിട്ടിയാൽതന്നെ രാജ്യഭരണത്തിന് അവകാശമുണ്ടാകയില്ലെന്നും " റസിഡേണ്ട് എഴുതിഅയച്ചു.

എളയതമ്പുരാനെ ഇപ്രകാരം തെറ്റിച്ചു നടത്തുന്നതു പരമേശ്വരയ്യരാണെന്നു വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു മനസ്സിലാക്കി. അതു നിമിത്തം അദ്ദേഹത്തിനെ തൃപ്പൂണിത്തുറയിൽനിന്നു നാടുകടത്തുവാൻ മഹാരാജാവ് ദിവാനെ നിൎബ്ബന്ധിച്ചുതുടങ്ങി. പരമേശ്വരയ്യരെ നാടുകടത്തേണ്ടതിനെപ്പറ്റി ദിവാൻ റസിഡേണ്ടിന് എഴുതിഅയച്ചു. എളയതമ്പുരാന്റെ ബാധയൊഴിപ്പാനായി ഈ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ptnithin എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/62&oldid=158704" എന്ന താളിൽനിന്ന് ശേഖരിച്ചത്