൫൬ ദിവാൻ ശങ്കുണ്ണിമേനോൻ
രാചാരനെ നാടുകടത്തുന്നതിലുള്ള ഔചിത്യം രസിഡണ്ടു ക്ഷണത്തിൽ സമ്മതിച്ച ജൂൺ പതിനെട്ടാംതിയ്യതി പരമേശ്വരയ്യരെ പിടിച്ചു ചിറ്റൂൎക്കു കൊണ്ടു പോകയും പിന്നെ ഒരു കൽപ്പന വരെ സ്ഥലം വിട്ടു പോകാതിരിപ്പാൻ സൂക്ഷിപ്പാനായി അവിടത്തെ തഹസീൽദാൎക്കു കൽപ്പന അയക്കുകയും ചെയ്തു.പരമേശ്വരയ്യർ എവിടെയായിരുന്നു എന്നു വളരെദിവസം കഴിഞ്ഞതിനു ശേഷമെ എളയരാജാവു കൂടി അറിഞ്ഞുള്ളു.
കുഴൂർ ലഹളയിലെ കുറ്റക്കാരുടെ പേരിലുള്ള നമ്പ്ര് സെഷ്യൻ കോടതിയിൽ വളരെ ദിവസം വിസ്തരിച്ചു.മഹാരാജാവിനു ശീലായ്മതുടങ്ങിയിരുന്നതുകൊണ്ടു,തിരുവെങ്കിടാചാൎയ്യർ ആ കേസ്സ് എളയതമ്പുരാനനുകൂലമായി വിധിച്ചേക്കാമെന്നു ജനങ്ങൾ സംശയിച്ചിരുന്നു.
൧൮൬൮ ഡിസമ്പർ ൧൯- ശനിയാഴ്ച്ച വൈകുന്നേരം വിധി പറഞ്ഞു.രണ്ടാം ജഡ്ജി കോവിലകത്തേയും പാലിയത്തേയും ഉദ്യോഗസ്ഥന്മാരെ ശിക്ഷിച്ചു.എന്നാൽ ഒന്നാം ജഡ്ജിയായിരുന്ന ആചാൎയ്യർ കോവിലകത്തെ ഉദ്യോഗസ്ഥന്മാരെ നിൎദ്ദോഷികളാക്കുകയും കുറ്റക്കാരിൽ ഒമ്പതുപേൎക്കു തടവുശിക്ഷവിധിക്കുകയും അതിൽ വിശേഷിച്ചു കൊച്ചുകൃഷ്ണമേന്ന് ജഡ്ജിക്കധികാരമുള്ളേടത്തോളമായ മൂന്നു കൊല്ലത്തെ കഠിനതടവു വിധിക്കയും ചെയ്തു.കൊച്ചുകൃഷ്ണമേനോൻ മരിച്ച ഒരു വലിയച്ചന്റെ മകനും അക്കാലത്തു പാലിയം മാനേജരും ആയിരുന്നു.അദ്ദേഹം നല്ലൊരു മൎയ്യാദക്കാരനും കുറ്റസ്ഥലത്തില്ലാതിരുന്നാളുമായിരുന്നു.തടവുകാരിൽ ചിലൎക്കു അടിയും ശിക്ഷയായി വിധിയിൽ കൽപ്പിച്ചിരുന്നു.ബഹുമാനപ്പെട്ട അപ്പീൽകോടതി അപ്പീൽ എടുത്ത് വിധിനിൎത്തിവെക്കുവാൻ കൽപ്പനയായിട്ടുണ്ടെന്നു വക്കീൽ മിസ്റ്റർ ഗോവർ ബോധിപ്പിച്ചതിനെ വക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |