Jump to content

താൾ:Diwan Sangunni menon 1922.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

23 ദിവാൻ ശങ്കുണ്ണിമേനോൻ ണ്ണിമേനോൻ അദ്ദേഹത്തെ നേരെയാക്കുവാൻ പലപ്പോഴും ശ്രമിച്ചു എങ്കിലും ഗുണമൊന്നുമുണ്ടായില്ല. അതുകാരണം ...... ൽ സായ്പിനെ ജോലിയിൽനിന്നു ഒഴിവാക്കി. കണക്കു ശരിയാക്കുവാനായി അദ്ദേഹത്തിൻറെ ജാമ്യസംഖ്യയിൽ നിന്നു പണമെടുക്കേണ്ടിവന്നു. പിന്നെ വന്നത് മാക്ഡോനൾഡ്സ്യ്പായിരുന്നു. അയാൾ ശരിയായി ജോലി എടുത്തിരുന്നല്ലെന്നു തന്നെയല്ല കീഴുദ്യോഗസ്ഥന്മാർ ജോലി എടുത്തിരുന്നില്ലെന്നുതന്നെയല്ല കീഴുദ്യോഗസ്ഥന്മാർ ജോലി എടുക്കുന്നതിൽ പല തടസ്സങ്ങൾ നേരിടുവിച്ചു കൊണ്ടുമിരുന്നു. ആൾ ശുദ്ധനും സത്യവാദിയും സമൎത്ഥനും ആയിരുന്നു എങ്കിലും എപ്പോഴും സുഖക്കേടായിരുന്നതുകൊണ്ട്. ജോലിചെയുവാൻ സമയം കുറെ കുറവായിരുന്നു. ഈ സംഗിതകളെക്കൊണ്ട് ....... ൽ അദ്ദേഹത്തിനു ജോലി രാജിവെക്കേണ്ടിവന്നു. പിന്നത്തെ എഞ്ചീനിയർ ആയിവന്ന ഫഡ്സൺസായ്പ് ഇരുപതുകൊല്ലത്തോളം ആ പണി നോക്കി. ശങ്കുണ്ണിമേനോൻറെ കാലത്ത് മല, കാട് എന്നിവയുടെ സംരക്ഷണത്തെപ്പറ്റിയൊ അതിൻറെ ആവശ്യത്തെക്കുറിച്ച് ആൎക്കും അത്ര അറിവുണ്ടായിരുന്നില്ല. നെൽകൃഷിക്കായി ഭൂമി നന്നാക്കുക, നികുതി പിരിക്കുക എന്നിവയിലാണ് എല്ലാവരും അവരവരുടെ ശ്രദ്ധ പതിച്ചത് എന്നു തോന്നും. ശങ്കുണ്ണിമേനോൻറെ ഉത്സാഹത്തിന്മേലായിരുന്നു ഒന്നാമതായി തേക്കു വെച്ചുപിടിപ്പിക്കുവാൻ തുടങ്ങിയത്. പാലപ്പിള്ളിമലയിൽ പാറക്കടവുപുഴയ്ക്കു സമീപം ആദ്യമായി .......ൽ തേക്കു നട്ടു തുടങ്ങി. ..... ആയപ്പോഴെക്കും ഏകദേശം എട്ടുലക്ഷത്തോളം മരം പിടിച്ചിട്ടുണ്ടായിരുന്നു. ഈ തേക്കുകൾ നല്ലതായിരുന്നു എങ്കിലും മറ്റു ചിലഭാഗങ്ങളിലെപ്പോലെ ഇവ പുഷ്ടിയുള്ളവയായിരുന്നില്ല. ഇതിനുപുറമെ നോട്ടക്കുറവുകൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/73&oldid=158716" എന്ന താളിൽനിന്ന് ശേഖരിച്ചത്