താൾ:Diwan Sangunni menon 1922.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ദിവാൻ ശങ്കുണ്ണിമേനോൻ

൧൮൬൨ ജൂണിൽ ദിവാൻ റസിഡണ്ടിനു എഴുതിയ ഒരു എഴുത്തിലെ താഴെ കാണുന്ന ഭാഗം ഇവിടെ ഉദ്ധരിക്കുന്നത് സന്ദൎഭോചിതമായിരിക്കും:-

“ഏതോ ചില വൎണ്ണാശ്രമധൎമ്മങ്ങളെ അനുഷ്ഠിക്കേണ്ടതിനായി ഖജനാവിൽനിന്ന് ഉദ്ദേശം ഇരുപതിനായിരം രൂപ ചിലവെഴുതി അയപ്പാൻ മഹാരജാവു തിരുമനസ്സിൽ നിന്നു എനിക്കു കിട്ടിയ കല്പനയെ നിങ്ങളുടെ അറിവിനായി അയച്ചിരിക്കുന്നു. ഇത് അസാധാരണമായ ഒരു പ്രാൎത്ഥനയാണ്; കൊടുത്താൽ, വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേ ഇരിക്കും. ക്രിയ സൎക്കാരാവശ്യത്തിനല്ലായ്കയാൽ, തൃക്കൈച്ചിലവായി നടത്തേണ്ടതാണ്. ദാനത്തിനും ദക്ഷിണയ്ക്കും സമ്മാനത്തിനും കാൎ‌യ്യാദികൾക്കും ആയി പണ്ട് രാജക്കന്മാർ ഖജനാവിനെ വാൎന്നെടുക്കുക പതിവായിരുന്നു. അതുകാരണം, രാജ്യം നിൎദ്ധനത്വത്തിന്റെ വക്കത്തെത്തി. അപ്പോഴാണ് അന്നത്തെ റസിഡണ്ടായിരുന്ന മിസ്റ്റർ കാസമേജർ ൧൮൩൫ – ൽ, തൃക്കൈച്ചിലവിലെക്കും സൎക്കാൎവകയായി നടത്തേണ്ട ക്രിയാദികൾക്കും മറ്റും സംഖ്യകൾ ക്ലിപ്തപ്പെടുത്തിയത്. അന്നുമുതൽ ഞങ്ങളുടെ കാൎ‌യ്യങ്ങൾ അഭിവൃദ്ധിയെ പ്രാപിച്ചു. ഈ വക നിശ്ചയങ്ങളുടെ ഗുണപ്രദങ്ങളായ ഫലങ്ങളെ തിരുമനസ്സുകൊണ്ടു കാണുകയില്ല. അവയെ തീരെ മാറ്റിക്കളകയൊ അവയാൽ അനുവദിക്കപ്പെട്ട സംഖ്യയിൽ അധികം വാങ്ങി അവയെ വ്യൎത്ഥമാക്കുകയൊ ചെയ്‌വാൻ സാധിക്കുമെങ്കിൽ അവിടയ്ക്കു സാധിക്കുമായിരിക്കും. ഈവിധം ഒരു തീട്ടൂരം അയയ്ക്കുന്നതിനെക്കുറിച്ച് എന്നോടു കല്പിച്ചുപറഞ്ഞസമയം, ഞാൻ അതിന്റെ നിവാരണത്തിന്നായിക്കൊണ്ട് ഗുണദോഷം ഉപദേശിക്കയുണ്ടായി പണം വാങ്ങുന്നതിനെതിരായുള്ള യുക്തികളൊന്നും അവിടെ സ്വീകരിക്കയില്ല; ഒരുസമയം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/41&oldid=158681" എന്ന താളിൽനിന്ന് ശേഖരിച്ചത്