താൾ:Diwan Sangunni menon 1922.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൦

ദിവാൻ ശങ്കുണ്ണിമേനോൻ =

ന്നത് ശങ്കുണ്ണി മേനോന് വളരെ നീരസമായ നടപടിയായിട്ടു തോന്നി.എങ്കിലും പണം കൂടാതെയും കഴിയുകയില്ല. ശ ങ്കുണ്ണി മേനോന്റെ കാലത്തിനു മുമ്പുണ്ടായ കണ്ടെഴുത്തിനു ശേ ഷം, ആളുകൾ സ്ഥലങഅങളെ തരിശുപറമ്പുകളും നിലങ്ങ ളും ആക്കുകയും, പറമ്പുകളിൽ കരം ചുമത്തത്തക്ക വൃക്ഷ ങ്ങൾ വെച്ചു പിടിപ്പിക്കുകയും ചെയ്തിരുന്നു; നെല്ലിനും വില വളരെ കൂടിയിരുന്നു.ആ വക നിലങ്ങളെയും പറമ്പുകളേയും കണ്ടെഴുതുകയും വില തരത്തിൽ കൂട്ടുകയും ചെയ്തു.നെല്ലിയാം പതി മലയിൽ കൃഷിത്തോട്ടങ്ങൾ ഉണ്ടാകുന്നതിനായി സ്ഥല ങ്ങൾ ഓരോരുത്തൎക്ക് പതിച്ചു കൊടുത്തു. ചിറ്റൂര് ഒരു അണ വാങ്ങിയും വേറെ ജലാശയങ്ങളെ നിൎമ്മിച്ചും കൃഷിചെയ്യത്ത ക്കതായ സ്ഥലങ്ങളെ വൎദ്ധിപ്പിച്ചു. ഈ വിധം വില നികുതി രണ്ടു ലക്ഷത്തിൽ കൂട്ടി,ആകെ കൂടുതൽ ആറേകാലിൽ എത്തിച്ചു. കറു പ്പും കഞ്ചാവും സൎക്കാർ വക ചരക്കുകടത്തുകളാക്കി. ഇതിൽനിന്നും ആധാരം രജിസ്ട്രാക്കുന്ന സമ്പ്രദായം ഏൎപ്പെടുത്തിയതിൽ നിന്നും, കോൎട്ടുപീസ്സുസംബന്ധമായ നിയമം പരിഷ്കരിച്ചതിൽനിന്നും കൂടുതൽ മുതലെടുപ്പുണ്ടായി.

"സൎക്കാരിലേക്ക് തീരുവ അടയ്ക്കേണ്ടതായ ഉപ്പ്, പുകയില, കുരുമു ളക് എന്നീ പഥാൎത്ഥങ്ങളുടെ പരസ്പരമുള്ള വ്യാപാരത്തെ സംബന്ധിച്ച് മൂന്നു സംസ്ഥാനങ്ങൾ തമ്മിൽ കരാറുകളൊന്നുമില്ലാതിരുന്നതിനാൽ, ആ വക പദാൎത്ഥങ്ങളിന്മേൽ സൎക്കാരിൽ നിന്നും നടത്തിവന്നിരുന്ന അധികാ രവും ഉൾപ്രദേശങ്ങളിൽ ചുമത്തി വന്നിരുന്ന ചുങ്കവും ഇതേവരെ ജനങ്ങൾ ക്കും മേല്പറഞ്ഞ മൂന്നു ഗവൺമേന്റുകൾക്കും. ഒരു പോലെ വലിയ ഉപദ്രവ ത്തിനും ബുദ്ധിമുട്ടിനും ഇടയാക്കിത്തീൎന്നു. കൊച്ചിശ്ശീമയുടെ അതിരുകൾ ക്ക് അതിന്റെ വലിപ്പത്തിനുതക്ക നീളത്തിനേക്കാൾ വളരെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Piousekl എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/67&oldid=158709" എന്ന താളിൽനിന്ന് ശേഖരിച്ചത്