Jump to content

താൾ:Diwan Sangunni menon 1922.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.


നമ്മുടെ നാട്ടിന്ന് ഒട്ടാകെയും ഞങ്ങളുടെ തറവാടിന്നു പ്രത്യേകിച്ചും ശ്രേയസ്സിന്ന്നും കീൎത്തിയ്ക്കും കാരണഭൂതന്മാരിൽ ഒരാളാണ് ദിവാൻ ശങ്കുണ്ണിമേനോൻ. ‘ഇൻഡ്യയിലെ മഹാന്മാർ’ എന്ന ബുക്കിൽ ചേൎക്കുന്നതിനു അതിന്റെ കൎത്താവായ ശ്രീമാൻ ജി. പരമേശ്വരൻപിള്ള ശങ്കുണ്ണിമേനോന്റെ ജീവചരിത്രം കിട്ടിയാൽ കൊള്ളാമെന്ന്, ഞാനൊരു വിദ്യാൎത്ഥിയായി മദിരാശിയിൽ താമസിക്കുന്ന കാലത്ത് എന്നോട്, ആവശ്യപ്പെടുകയുണ്ടായി. അതെഴുതുന്നതിനു വേണ്ട സഹായം, അതു തരുവാൻ തരമുള്ളവരും കടപ്പെട്ടവരുമായ ചിലരോട് ചോദിച്ചതിൽ, കിട്ടായ്കയാൽ, എന്റെ സ്നേഹിതന്റെയും എന്റെയും മോഹം ഫലിച്ചില്ല. ഭഗ്നാശയനാകാതെ ശങ്കുണ്ണി മേന്റെ ഒരു ചരിതം എഴുതുന്നതിനു, ഈ അഞ്ചാറുവൎഷങ്ങളിലായി സൌകൎ‌യ്യം കിട്ടുമ്പോഴെല്ലാം പലതും ഞാൻ ശേഖരിച്ചുവന്നിരുന്നു. അതുകാരണം, ശ്രീമാൻ സി.അച്യുതമേനോൻ അദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ എഴുതിവന്നിരുന്ന ശങ്കുണ്ണിമേന്റെ ജീവചരിത്രത്തിലെ ഒരദ്ധ്യായം അടുത്തൊരവസരത്തിൽ എന്റെ അഭിപ്രായത്തിനയച്ച് എന്നെ മാനിച്ചതിൽ എനിയ്ക്ക് അനിൎവ്വാച്യമായ സന്തോഷമുണ്ടായി. ഇതിനും, ആ സന്ദൎഭത്തിൽ ഞാൻ ചെയ്ത എന്റെ അപേക്ഷയെ അനുസരിച്ച് അദ്ദേഹത്തിന്റെ കൃതിയെ ഭാഷാന്തരനയനം ചെയ്യുന്നതിനു അനുവദിച്ചതിനും എനിക്ക് അദ്ദേഹത്തോടുള്ള നിൎവ്യാജമായ കൃതജ്ഞതയെ ഇവിടെ പ്രകാശിപ്പിച്ചുകൊള്ളുന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anshamuneer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/5&oldid=158690" എന്ന താളിൽനിന്ന് ശേഖരിച്ചത്