അധികാരത്യാഗവും പിൻകാലവും ൯൧
----------------------------------------------------------------------------
൧൮൭൭ ഫെബ്രുവരി ൪ -നു എനിക്കു തന്നിട്ടുള്ള രണ്ടുമാസത്തെ അവിധികാലം തൃശ്ശിവപേരൂർ താമസിക്കേണമെന്നു വിചാരിക്കുന്നു. പോകുന്നതിന്നുമുമ്പായി തിരുമനസ്സിലെ കണ്ടു. കുറച്ചുനാളത്തേക്കുള്ള ഈ വേൎപാടിനെകുറച്ചുകൂടി അവിടുന്നു ആകുലപ്പെടുന്നതായി കാണുന്നു. കുറച്ചുദിവസം മുമ്പ്, കൊല്ലാവസാനത്തോടുകൂടി പിരിഞ്ഞാൽ കൊള്ളാമെന്നു ഞാൻ സൎവ്വാധികാൎയ്യക്കാർ വഴി തിരുമനസ്സറിവിക്കയുണ്ടായി. പിന്നെ കാണുന്ന സമയങ്ങളിൽ, എനിക്കു കഴിവുള്ളേടത്തോളം കാലം പിരിയാതിരിക്കുമെന്നു വാഗ്ദാനം ചെയ്‌വാൻ അവിടുന്നു എന്നോട് നിൎബ്ബന്ധപൂൎവ്വം ആവശ്യപ്പെട്ടു; പണിയെടുത്തു ക്ഷീണിച്ചു; അടുത്തൂൺ മേടിക്കുവാൻ സാവധാനത്തിൽ തിരുമനസ്സിലെ സമ്മതം വാങ്ങുവാൻ സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഭാഗ്യദോഷംകൊണ്ട്, പേഷ്കാരിലും മറ്റാരിലും തിരുമനസ്സിലേക്കു വിശ്വാസമില്ലാതിരിക്കുന്നു.”
ദിവാൻജിയുടെ അവധികാലത്ത് ശങ്കരയ്യൻ പണി പകരം നോക്കിവന്നു. ദിവാൻജി ഒഴിയേണ്ട സംഗതിയെക്കുറിച്ച് ഫലമില്ലാതെ തിരുമനസ്സറിവിച്ചുകൊണ്ടിരുന്നു. പിന്നീട് റസിഡണ്ട് മിസ്റ്റർ സള്ളിവനും മഹാരാജാവിന്റെ അഭിപ്രായത്തോടുകൂടി യോജിച്ച് പിരിഞ്ഞുപോകരുതെന്നു അദ്ദേഹത്തോടു നിൎബ്ബന്ധിച്ചു.
“ഡിസമ്പർ ൮ -നു പന്ത്രണ്ടുമണിയ്ക്കു പോഞ്ഞിക്കരയ്ക്കു പോയി. മിസ്റ്റർ സള്ളിവൻ എറങ്ങിവന്നു.......മുകളിലേക്കു ഞങ്ങൾ പോയതിന്നു മുമ്പ്, എന്റെ ദേഹസുഖത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഞാൻ പിരിയുന്നകാൎയ്യത്തെക്കുറിച്ച് സൂചനകൾ കേൾക്കുന്നതിൽ അദ്ദേഹം വ്യസനിച്ചു. ഒരു കൊല്ലത്തെ അവധി എടുത്താൽ എല്ലാം സുഖമാകുമെന്നു അദ്ദേഹം പറഞ്ഞു. മറ്റൊരു പേഷ്കാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |