താൾ:Diwan Sangunni menon 1922.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മുതലെടുപ്പും ധനസ്ഥിതിയും
൫൯
________________________________________

രിഞ്ഞശേഷം, തിരുമനസ്സുകൊണ്ട് ശങ്കുണ്ണിമേന്നപ്പോലെ ഇനി ഒരു ദിവാൻ ഉണ്ടാകുകയില്ലെന്നും ഇനിയും അദ്ദേഹം ദിവാനായിരുന്നുകണ്ടാൽ കൊള്ളാമെന്നു മോഹമുണ്ടെന്നും തിരുമനസ്സിലെ ഒരു സ്നേഹിതനോടു പറയുകയുണ്ടായി. ഇതു കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുമ്പ്, ശങ്കുണ്ണിമേന്റെ പേരിൽ തിരുമനസ്സിലേക്കു യാതൊരു മുഷിച്ചിലും ഇല്ലെന്നും കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള അതിൎത്തിത്തൎക്കത്തിൽ വേണ്ടതു പ്രവൃത്തിച്ചാൽ കൊള്ളാമെന്നും ഒരു നമ്പൂതിരിയുടെ അടുക്കൽ പറഞ്ഞയച്ചു. ഒടുവിൽ തിരുമനസ്സുകൊണ്ട് ശങ്കുണ്ണിമേനവനുമായി എഴുത്തുകുത്തുകൾ നടത്തിത്തുടങ്ങി.

_______


൭ മുതലെടുപ്പം ധനസ്ഥിതിയും


_______

ശങ്കുണ്ണിമേന്നു പല പരിഷ്കാരങ്ങളും വരുത്തണമെന്നു മോഹമുണ്ടായിരുന്നു. പക്ഷെ, പണച്ചുരുക്കംകൊണ്ട്, അദ്ദേഹത്തിന്റെ ആഗ്രഹം പോലെ എല്ലാം സാധിക്കുവാൻ കഴിഞ്ഞില്ല. സ്കൂളുകളും ആസ്പത്രികളും സ്ഥാപിക്കേണ്ടതുണ്ടായിരുന്നു; വഴികൾ തുറക്കുക, മരാമത്തുകൾ നടത്തുക, പാലങ്ങൾ പണിയിക്കുക ഈവക പണികൾ അത്യാവശ്യമായി ചെയ്യേണ്ടതുണ്ടായിരുന്നു. ഉദ്യോഗസ്ഥന്മാരുടെ ശമ്പളം വരെ മോശസ്ഥിതിയിലായിരുന്നു. കോവിലകത്തേക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന തുക തുച്ഛമായിരുന്നു. ഈവക ന്യൂനതകളെ പരിഹരിക്കുവാൻ പണം കൂടാതെ കഴിയുമൊ? അദ്ദേഹം ഭരിക്കുവാൻ തുടങ്ങിയകാലത്ത് ഏറെക്കുറെ എട്ടരലക്ഷം രൂപ മുതലെടുപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്ക എ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/66&oldid=158708" എന്ന താളിൽനിന്ന് ശേഖരിച്ചത്