ആകൃതിയും പ്രകൃതിയും
യിരുന്ന പത്രങ്ങളെക്കൊണ്ട് മാധവറാവു ആ അധിക്ഷേപങ്ങൾക്കു തക്ക മറുപടി എഴുതിക്കുകയും അതേപ്രകാരം ചെയ്യുവാൻ ശങ്കുണ്ണിമേനവനോടുപദേശിക്കുകയും ചെയ്തു. "അങ്ങനെ ചെയ്യുന്നതുകൊണ്ടു നമ്മെപ്പറ്റിയും നമുക്കെതിരായും എഴുതുവാൻ ആ പത്രത്തിന്നു തരംകൊടുക്കുകമാത്രം ഫലമായി ഭവിക്കുന്നതിനാൽ. അവിവേകമായ ആ പ്രവൃത്തിചെയ്യുവാൻ ശങ്കുണ്ണിമേനവൻ വിസംവദിതിച്ചതേയുള്ളൂ. ദിവാനെയും ദിവാൻറെ രാജ്യഭരണത്തേയും ഒരു നാട്ടുവൎത്തമാനപത്രത്തിൽ തുടരെത്തുടരെ ആക്ഷേപിച്ചിരുന്നത് ഒരിക്കൽ റസിഡൻറ് മിസ്റ്റർ നെവീൽ അദ്ദേഹത്തിൻറെ ദൃഷ്ടിയിൽകൊണ്ടുവന്നു. മറുവടിയായി ശങ്കുണ്ണിമേനോൻ ...... ജൂലായി വൻ.... നു ഇപ്രകാരം എഴുതി അയച്ചു. "പശ്ചിമതാരക പറയുന്നതിൽ വാസ്തവം നന്ന അപൂൎവ്വമേ ഉണ്ടാകാറുള്ളൂ. ആകയാൽ അതിൽ പറഞ്ഞു കാണുന്ന അടിസ്ഥആനരഹിതങ്ങളായ പ്രസ്താവങ്ങൾ അവ അൎഹിക്കുംപോലെ തുച്ഛങ്ങളായി നിരസിക്കുകയാണ് ഞാൻ ഇതേവരൈ ചെയ്തിട്ടുള്ളത്. മറ്റുതരത്തിൽ പ്രവൎത്തിക്കുന്നതു ബുദ്ധിമുട്ടാണ്. എൻറെ മൎയ്യാദകൊണ്ടു പകരം ചോദിക്കുന്നില്ല. എന്നുതന്നെയല്ല, അതിലെ ആക്ഷേപങ്ങൾക്കു മറുപടിയെഴുതുക എന്നുള്ള കാൎയ്യമേ ഞാൻ ഗണ്യമാക്കിയിട്ടില്ല. പത്രങ്ങളിൽ എഴുത്തുകുത്തുകൾക്കു ചിലവിടാൻ മാത്രം എനിക്കു സമയംപോര. പത്രാധിപൎക്കുവേറൊന്നും ചെയ്യുവാൻ ഇല്ല. ഒരിക്കലല്ലെങ്കിൽ, പിന്നൊരിക്കൽ അയാൾക്ക് അബദ്ധംപിണയും." ക്ഷണത്തിൽ അയാൾക്ക് അബദ്ധം പിണയുകയും ചെയ്തു. തൻറെ ശത്രുവിനു പരാജയം വന്നതിൽ അസാരം സന്തോഷിച്ചതു ശങ്കുണ്ണിമേനവൻറെ പേരിൽ തെറ്റല്ല. " ..... മെയ് .....നു പശ്ചിമതാരകയുടെ പത്രാധിപരായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |