Jump to content

താൾ:Diwan Sangunni menon 1922.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨൫


ബ്രിട്ടീഷിൽ ഉദ്യോഗം

യെ ബഹുമാനിച്ചിരുന്ന ആളുമായിരുന്നു; എങ്കിലും, അദ്ദേഹത്തെ സന്തോഷിപ്പിക്ക എന്നതു ശ്രമസാദ്ധ്യമായിരുന്നില്ല. അദ്ദേഹം ഒരു കീഴുദ്യോഗസ്ഥന്റെ നിലയിൽ, പ്രത്യേകിച്ച് ഒരു മജിസ്ത്രേട്ടിന്റെ നിലയിൽ, ചെയ്തിട്ടുള്ള പ്രവൃത്തികളെ അഭിനന്ദിച്ചു സായ്പവൎകൾ പലതവണയും പറഞ്ഞിട്ടുള്ളതുകൊണ്ടു, ശങ്കുണ്ണിമേനോൻ സായ്പവൎകളെ നല്ലവണ്ണം സന്തോഷിപ്പിച്ചിട്ടുണ്ടെന്നറിയാവുന്നതാണ്. തിരുനെൽവേലി ആ കാലത്തു രാമേശ്വരം മുതലായ പുണ്യസ്ഥലങ്ങളിലേക്കു പോകുന്നവരുടെ താവളസ്ഥലമായിരുന്നതുകൊണ്ടു, തീൎത്ഥവാസികളെക്കൊണ്ടുള്ള ഉപദ്രവം അന്ന് അദ്ദേഹത്തിനു വളരെ ഉണ്ടായിട്ടുണ്ട്. "രാമേശ്വരത്തുനിന്നു തിരിച്ചുവരുന്ന വളരെ മലയാളികൾ വന്നുചേൎന്നു. അവരിൽ ചിലൎക്കു ഭക്ഷണവും ചിലൎക്കു യാത്രച്ചിലവുംകൂടി എനിക്കു കൊടുക്കേണ്ടിവന്നു." ഇങ്ങനെ ഡയറിയിൽ കൂടക്കൂടെ കാണുന്നുണ്ട്.

ഇതിനിടയ്ക്കു കൊച്ചിയിലെ കാൎ‌യ്യങ്ങൾ ദുൎഗ്ഘടഘട്ടത്തിലേക്കു വന്നുകൊണ്ടിരുന്നു. ശങ്കരവാരിയരെപ്പോലെതന്നെ ദിവാൻപദത്തിലേക്കു കയറിച്ചെന്ന വെങ്കിട്ടരായരും ഉദ്യോഗവിഷയങ്ങളിൽ നല്ല പരിചയവും ഇംഗ്ലീഷ്ഭാഷാപരിജ്ഞാനവുമുള്ള ആളായിരുന്നു. ജനറൽ കള്ളൻസായ്പ്, തന്റെ മുൻഗാമിയുടെ നിശ്ചയങ്ങൾക്കു മാറ്റം വരുത്താതെതന്നെ രാജ്യകാൎ‌യ്യങ്ങൾ നടത്തിയാൽ മതിയെന്നു വെങ്കട്ടറാവുവിനെ ഭദ്രമായി ഏൽപ്പിച്ചിരുന്നു. അദ്ദേഹം ഈ ഉപദേശത്തെ പിന്തുടൎന്ന് ആദ്യം രാജ്യം ഭംഗിയായി ഭരിച്ചു. എങ്കിലും, ഒരു സംവത്സരം കഴിഞ്ഞപ്പോഴെക്കും ബുദ്ധിമുട്ടുകൾ നേരിട്ടുതുടങ്ങി. അദ്ദേഹവും സൎവ്വാധികാൎ‌യ്യക്കാരായിരുന്ന നെമ്മാറക്കാരൻ പരമേശ്വരയ്യരും തമ്മിൽ പഴയ സ്നേഹിതന്മാരായിരുന്നു; അവർ ഇരുവരുടെയും കാൎ‌യ്യ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/32&oldid=158671" എന്ന താളിൽനിന്ന് ശേഖരിച്ചത്