൧൨൧ ദിവാൻ ശങ്കുണ്ണിമേനോൻ
------------------------------------------------------------------------ ൧൩. ദിവാൻ ഗോവിന്ദമോനോൻ -----------
ശങ്കരവാധിയാരുടെ ഇളയമകനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോൻ ൧൮൨൩ ആഗസ്റ്റ് ൨൮-ാം നു എറണാകുളത്തു ജനിച്ചു. അദ്ദേഹം വളൎന്നുവന്നതും വിദ്യയഭ്യസിച്ചതും സ്വന്ത സഹോദരനൊരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ ജീവിതദശ ഏതാനും ഘട്ടംവരെ ആ സഹോദരന്റെ ജീവിതദശയുടെ നേൎപ്പകൎപ്പു തന്നെയായിരുന്നു ആ ജീവിതത്തിലെ ചിലവിവരങ്ങളും എന്തുകൊണ്ടാണ് അദ്ദേഹം ആ ഘട്ടത്തിൽ പരം ഔന്നത്യം പ്രാപിക്കാഞ്ഞത് എന്നുള്ളത്തും ൧൮൬൬-ൽ ശങ്കുണ്ണിമേനോൻ മിസ്റ്റർ, നെവീലിന്നു അയച്ച ഒരു സ്വകാൎയ്യ എഴുത്തിൽ വിസ്തരിച്ചുകാണുന്നുണ്ട്.
"ഞങ്ങൾ ഇരുവരും ഒരുമിച്ച് തിരുവനന്തപുരത്തു വിദ്യയഭ്യസിച്ചു. ൧൮൪൭-ൽ ഞാൻ കോഴിക്കോട്ട് സീവിൽ ജഡ്ജിയുടെ കീഴിയിൽ ഉദ്യോഗം സ്വീകരിച്ചപ്പോൾ അക്കാലത്തു കൊച്ചി ദിവാനായിരുന്ന അച്ഛന്റെ കീഴിൽ, എനിക്കു പകരം, ഹേഡ് പോലീസുഗുമസ്തനായി. അയാളെ നിയമിച്ചു ഒന്നോ രണ്ടോ കൊല്ലങ്ങൾക്കുശേഷം മിസ്റ്റർ മോറിസ്സിന്റെ അപേക്ഷപ്രകാരം അയാൾ കോഴിക്കോട്ടേക്കു പോകുകയും അദ്ദേഹത്തിന്റെ കോടതിയിൽ ഹാജരായി നിയമിക്കപ്പെടുകയും ചെയ്തു. അതിനുശേഷം ഉടനെ കൊച്ചിയിൽ പ്രധാനസദർ ആമീൻ കോടതിയിൽ ശിരസ്തദാരായി അയാൾ എന്നെ പിന്തുടൎന്നു. മലബാൎകളക്ടൎമാർ അയാൾക്കുതഹസീൽ പണികൊടുക്കാമെന്നും സിവിൽ ജഡ്ജിതന്റെ കോടതിയിലെ ശിരസ്തദാരുടെ സ്ഥാനം കൊടുക്കാമെന്നും പറയുകയുണ്ടായി. എന്നാൽ, മക്കൾ രണ്ടു പേരും വിട്ടുപിരിഞ്ഞിരിക്കുവാൻ അച്ഛൻ ഇഷ്ടപ്പെടായ്ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |