താൾ:Diwan Sangunni menon 1922.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪

ദിവാൻ ശങ്കുണ്ണിമേനോൻ

രുന്നു. ഇക്കാലത്ത് അദ്ദേഹം നല്ലൊരു ചതുരംഗക്കളിക്കാരനുമായിരുന്നു; എന്നാൽ അതുനിമിത്തം ഉറക്കമില്ലായ്മയും തലവേദനയും ഉണ്ടായിക്കൊണ്ടിരുന്നതുകൊണ്ട്, ആ കളിയിൽനിന്നു പിൻമാറേണ്ടിവന്നു. എല്ലാകാലത്തും പ്രധാനവിനോദമാൎഗ്ഗം ശീട്ടായിരുന്നു; മരിക്കുന്നതിന്നു രണ്ടുദിവസം മുമ്പുവരെ അതു കളിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിൽ വൈകുന്നേരവും ശീട്ടുകളിയുടെ യോഗം ഉണ്ടായിരുന്നു.

പൊല്ലീസ് ഹേഡ്ഗുമസ്തനായി ശങ്കുണ്ണിമേന്നെ നിയമിച്ച് ഒരു കൊല്ലമൊ മറ്റൊ കഴിഞ്ഞതോടുകൂടി, അദ്ദേഹം തെക്കേക്കുറുപ്പത്തു നാരായണിഅമ്മയെ സംബന്ധം ചെയ്തു. അവരൊരു സുഗാത്രയും, സൽസ്വഭാവിയും ആയിരുന്നു. ശങ്കുണ്ണിമേന്ന് അവരെ വളരെ ഇഷ്ടമായിരുന്നു; അവർ മരിച്ചകാലത്ത് അദ്ദേഹത്തിനു മുപ്പത്തെട്ടു വയസ്സു മാത്രമെ ആയിരുന്നുള്ളൂ. എങ്കിലും അദ്ദേഹം വീണ്ടും ഒരു സ്ത്രീയെ വരിക്കുകയുണ്ടായില്ല. അദ്ദേഹം ജീവാവസാനംവരെ അവരുടെ സ്മരണയെ നവമായി നിൎത്തിവന്നു; പലപ്പോഴും, പ്രത്യേകിച്ച് ശ്രാൎദ്ധദിവസങ്ങളിലും, അദ്ദേഹം തന്റെ ദിനപത്രികയിൽ, അവൎക്കായി സ്നേഹ ബഹുമാനപുരസ്സരം ഒരു ഉപഹാരം സമൎപ്പിക്കുന്നപോലെ ചില കുറിപ്പുകൾ എഴുതിച്ചേൎത്തിരുന്നതുകാണാം. അദ്ദേഹത്തിന് അവരിൽ രണ്ടാണും ഒരു പെണ്ണും സന്താനങ്ങളായി ഉണ്ടായി. ആൺകുട്ടികൾക്കു രണ്ടുപേൎക്കും നല്ല വിദ്യാഭ്യാസം ലഭിക്കുകയും ൧൮൭൧ -ൽ രണ്ടുപേരും ബി. ഏ. ബിരുദം സമ്പാദിക്കയും ചെയ്തു. കൊച്ചിക്കാരിൽ ആദ്യം ബി. ഏ പരീക്ഷ ജയിച്ചവർ ഇവരായിരുന്നു. തന്റെ പേരോടുകൂടിയ മൂത്ത മകനെക്കുറിച്ചു ശങ്കുണ്ണിമേന്നു പല പ്രത്യാശകളുമുണ്ടായിരുന്നു.മലബാർ കളക്ടറുടെ ആ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/21&oldid=158659" എന്ന താളിൽനിന്ന് ശേഖരിച്ചത്