താൾ:Diwan Sangunni menon 1922.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
==ആദിചരിത്രം==
൧൩

സംസ്കൃതം പഠിപ്പിക്കുന്നതിന്നു സമൎത്ഥനെന്നു കേളികേട്ട പട്ടത്തു കൃഷ്ണൻനമ്പ്യാരുടെ അടുക്കൽ അദ്ദേഹത്തിന്നു സംസ്കൃതം പഠിക്കുവാൻ സാധിച്ചു. അദ്ദേഹത്തിൻറെ കീഴിൽ ശങ്കുണ്ണിമേനോൻ സംസ്കൃതത്തിൽ സാമാന്യം വ്യുൽപ്പത്തി സമ്പാദിച്ചു. പിന്നീടുള്ള കാലത്തും സംസ്കൃതത്തിൽ ശങ്കുണ്ണിമേന്നുണ്ടായിരുന്ന അധിരുചിയെ നിലനിൎത്തിവന്നു; എപ്പോഴെങ്കിലും എടയോ സമാനശീലന്മാരായ സ്നേഹിതന്മാരെയോ കിട്ടുന്നതായാൽ അപ്പൊഴെല്ലാം അത് തീക്ഷണതയോടെ പ്രകാശിക്കുകയും ചെയ്തു. പിന്നെ ൧൮൫൨-൫൩ എന്നീ കാലത്ത് മഹാരാജാവൊരുമിച്ചു തീൎഥാടനത്തിന്നു പോയപ്പോൾ ഒരുമിച്ചുണ്ടായിരുന്ന വിദ്വാനും വൈദ്യനുമായിരുന്ന പാച്ചുമൂത്തത്തിൻറെ അടുക്കൽ വ്യാകരണവും പഠിക്കയുണ്ടായി.

ഇക്കാലത്ത് അദ്ദേഹത്തിൻറെ വിനോദമാൎഗ്ഗങ്ങൾ കുതിരസ്സവാരി, വഞ്ചികളി, ശീട്ടുകളി, ചതുരംഗം എന്നിവയായിരുന്നു. കുതിരയെ നല്ലപോലെ ഓടിക്കുവാൻ അദ്ദേഹത്തിന്നു ശീലമുണ്ടായിരുന്നു; ആ വ്യായാമത്തിൽ അദ്ദേഹത്തിന്നു അത്യാസക്തിയുമുണ്ടായിരുന്നു. പിന്നീട്, ഒരിക്കൽ ആശ്വാരോഹണകൌശലക്കാരനായ വീരകേരളവൎമ്മതമ്പുരാൻതിരുമനസ്സായി മത്സരിച്ച് ഓടിക്കുന്നസമയം, ശങ്കുണ്ണിമേനോൻ നെഞ്ഞടിച്ചുവീണു. അതുനിമിത്തം കുറച്ചുദിവസം കിടക്കുകയും വൈദ്യൻറെ ഉപദേശപ്രകാരം കുതിരസ്സവാരി തീരെ നിൎത്തുകയും ചെയ്തു. ജീവാവസാനം വരെ വഞ്ചികളിയിൽ അദ്ദേഹത്തിന്നു വലിയ അഭിനിവേശമുണ്ടായിരുന്നു. കൊച്ചിദിവാനായി അല്പം പ്രായംചെന്നകാലത്തും, കൊച്ചിക്കായലിലും ചൊവ്വരെ പുഴയിലും ഒരു ചെറുപ്പക്കാരൻറെ ഉത്സാഹത്തോടുകൂടി വഞ്ചിവലിക്കുന്നതും അതിന്നമരംപിടിക്കുന്നതും പലപ്പോഴും കാണാമായിഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/20&oldid=158658" എന്ന താളിൽനിന്ന് ശേഖരിച്ചത്