Jump to content

താൾ:Diwan Sangunni menon 1922.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 ദിവാൻ ശ്ങ്കുണ്ണിമേനോൻ


സാധാരണ സമ്പ്രദായങ്ങളും എല്ലാം ശങ്കുണ്ണിമേന്നെ രസിപ്പിക്കയും ചെയ്തിരുന്നു. 1866 ൽ അദ്ദേഹത്തെ ഒരു ജില്ലാജഡ്ജിയായി നിയമിച്ചു. 1880 ൽ ദിവാൻപേഷ്കാരാക്കി. " അദ്ദേഹം നല്ലൊരു പഠിപ്പുള്ളാളാൺ . അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് ആൎക്കും തൎക്കമുണ്ടായിട്ടില്ല . കൂടപ്രബന്ധങ്ങളിലൊന്നും അദ്ദേഹം ഏൎപ്പെടുകയുമില്ല. " താൻ രാജി വച്ചൊഴിയുന്ന സമയം ശങ്കരയ്യനെ ദിവാനാക്കേണമെന്നായിരുന്നു ശങ്കുണ്ണിമേനോൻ കരുതിയിരുന്നത്. മഹാരാജാവായി അടുത്തുപെരുമാറി പരിചയിക്കുന്നതിനു പലകുറി അദ്ദേഹത്തെ തനിക്കു പകരമായി ദിവാൻ വെപ്പിക്കയും ചെയ്തു. പക്ഷെ, നിൎഭാഗ്യം ഹേതുവായിട്ട്, അദ്ദേഹത്തിനു മഹാരാജാവിൽ വിശ്വാസം ജനിപ്പിക്കുവാൻ സാധിചില്ല. അദ്ദേഹത്തിനു ആലോചനയും കൗശലവും കുറഞ്ഞുകണ്ടതിനെക്കുറിച്ച് ശങ്കുണ്ണിമേനോൻ പരിതപിച്ചു. ശങ്കരയ്യൎക്ക് ശങ്കുണ്ണിമേനോനെ വലിയ ബ്ബഹുമാനമയിരുന്നു; ഭക്തിയോടെ തന്റെ മേലധികാരിയുടെ കീഴിൽ പണിയെടുക്കുകയും ചെയ്തു. ശങ്കരയ്യൻ കല്പനാശക്തി കൂടിയ ഒരാളായതിനാൽ, എപ്പോഴും ഓരൊ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും തനിക്കു ഉദ്യോഗശക്തി കൂട്ടിക്കിട്ടുന്നതിനുമായി ശങ്കുണ്ണിമേനോനെ അദ്ദേഹം സദാ അലട്ടിക്കൊണ്ടിരുന്നു. " സകല അധികാരത്തിന്റെയും അവലംബം ഹജൂർ കച്ചേരിയയിരിക്കുന്നതിനെപ്പറ്റി ശങ്കരയ്യൻ വിലപിക്കുന്നു.എല്ലാ അധികാരത്തിന്റെയും ആധാരം ശങ്കരയ്യനായാൽ വിരോധമില്ലെന്ന വിചാരം കൂടി അദ്ദേഹത്തിനുണ്ടോ എന്നു സംശയിക്കുന്നു." "എന്റെ ജീവചരിത്രം ഞാൻ എഴുതേണമെന്നു ശങ്കരയ്യൻ ആവശ്യപ്പെടുന്നു. അതു പരീക്ഷിക്കുവാൻ എനിക്കു സുഖമില്ല, എഴുതത്തക്കതാണെന്നും എനിക്കു തോന്നുന്നില്ല."





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/91&oldid=158736" എന്ന താളിൽനിന്ന് ശേഖരിച്ചത്