താൾ:Diwan Sangunni menon 1922.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളിലും ദുൎഘടമായ മറ്റു വ്യവഹാരകാൎയ്യങ്ങളിലും അപ്പാത്തുരയ്യൻ ശങ്കുണ്ണിമേന്നു വലിയ സഹായമായിരുന്നു. അദ്ദേഹം നല്ലൊരു സത്യവാനും കാൎയ്യശീലമുള്ളാളും ആയിരുന്നു. അദ്ദേഹം ഒരു മുൻകോപിയായിരുന്നു. ആ സ്വഭാവം ശങ്കുണ്ണിമേന്നു നേരംപോക്കിനു ഒരു മാൎഗ്ഗമായിരുന്നു. "ഇന്നു ശീട്ടുകളിയിൽ ഒരു രൂപ ഞാൻ നേടി. അപ്പാത്തരയ്യന്റെ കുറച്ചണ പോയതോടുകൂടി അദ്ദേഹത്തിൻറെ സുശീലവും പോയി."

സുബ്രഹ്മണ്യൻപിള്ളയെ അപ്പീൽ കോടതിയിൽ ഒന്നാം ജഡ്ജിയായിവെച്ചതിൽ ശങ്കുണ്ണിമേന്നുണ്ടായിട്ടുള്ള തൃപ്തിയെകവിഞ്ഞ് ഒരു തൃപ്തി അദ്ദേഹത്തിനു മറ്റൊരു ഉദ്യോഗനിയമത്തിൽ നിന്നും ഉണ്ടായിട്ടില്ല. അദ്ദേഹം ആ ധൎമ്മാസനത്തിന്റെ മഹിമയേയും സ്വാതന്ത്ൎ‌യ്യത്തെയും നിലനിൎത്തുകയും നീതിയെകരുണയോടുകൂടി വിതരണം ചെയ്കയും ചെയ്തു. നീതിന്യായക്കോടതികളുടെ കീൎത്തി അദ്ദേഹത്തിന്റെ കാലത്തായിരുന്നു ഉച്ചസ്ഥാനത്തിൽ എത്തിയത്. രണ്ടാൾക്കും അന്യോന്യം വലിയ ബഹുമാനമായിരുന്നു. ഉദ്യോഗനിലയിൽ രണ്ടുമൂന്നു സമൎദ്ദനങ്ങൾ കഴിഞ്ഞിട്ടും, അവർ കൂടെകൂടെ അങ്ങോട്ടുമിങ്ങോട്ടും പോയി കണ്ടുകൊണ്ടിരുന്നു. ഒരുനല്ലനെഞ്ഞുറപ്പുള്ളാളും ഉള്ളിലുള്ള അഹങ്കാരങ്ങളെ പുറത്തുകാട്ടാത്താളും അയിരുന്നിട്ടും ശങ്കുണ്ണിമേന്റെ മൃതശരീരം കണ്ടമാത്രയിൽ സുബ്രഹ്മണ്യൻപിള്ളയുടെ കണ്ണിൽ നിന്നുവെള്ളം ധാരയായി ഒഴുകുകയുണ്ടായി.

സുബ്ബരായയ്യൻ ശങ്കുണ്ണിമേന്റെ ഗൃഹാഗതന്മാരിൽ ഒരാളും അദ്ദേഹത്തിൻറെ സ്നേഹത്തെ സ്വാധീനമാക്കുന്നതിന് ഉത്സുകനും ആയിരുന്നു. വിശാഖംതിരുനാൾ മഹാരാജാവിന്റെ അനുശാസനവഴി ൧൫൭൦-ൽ അദ്ദേഹത്തിനെ ഒരു ജില്ലാജഡ്ജിയായിവെച്ചു. ൧൮൭൪-ൽ അപ്പീൽകോട




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/93&oldid=158738" എന്ന താളിൽനിന്ന് ശേഖരിച്ചത്