Jump to content

താൾ:Diwan Sangunni menon 1922.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൫


മനുഷ്യരും സംഭവങ്ങളും

ഡെപ്യൂട്ടിപേഷ്കാർ മാധവനെളയതും ശങ്കുണ്ണിമേന്റെ വലിയൊരു വിശ്വസ്ഥനായിരുന്നു. വളരെക്കാലം അദ്ദേഹം ശങ്കുണ്ണിമേന്റെ കീഴിൽ ഹെഡ്‌രായസമായിരുന്നു. ൧൮൭൨ -ലാണ് ഒരു തഹശീൽദാരാക്കിയത്. അദ്ദേഹം നല്ല പ്രാപ്തിയും പരിചയവും ഉത്സാഹവും സത്യവുമുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നതിനാൽ ൧൮൭൬ -ൽ ഡെപ്യൂട്ടി പേഷ്കാർ പണിക്കുവെച്ചു. എല്ലാതമ്പുരാക്കന്മാൎക്കും എളയതുപേഷ്കാരെ വലിയകാൎ‌യ്യമായിരുന്നു. അദ്ദേഹത്തിനു് ഇംഗ്ലീഷു പരിചയമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മലയാളത്തിലുള്ള പല റിപ്പോൎട്ടുകളും ആവക വിജ്ഞപ്തിപത്രങ്ങൾക്കു മാതൃകകളായിരുന്നു.

ശങ്കരവാരിയരുടെ ഏകസഹോദരനായിരുന്ന ഇട്ടൂത്രവാരിയർ ശങ്കുണ്ണിമേന്റെ ഉദ്യോഗകാലം മുഴുവൻ ഹജൂർ ശിരസ്തദാരായിരുന്നു. അദ്ദേഹത്തിന്റെ അന്യൂനമായ സ്വഭാവഗുണവും ഉദ്യോഗസംബന്ധമായ കാൎ‌യ്യങ്ങളിലുള്ള പ്രാപ്തിയും പ്രഭുത്വവും കൊണ്ട് ശങ്കുണ്ണിമേന്ന് ൧൮൬൫ -ൽ അദ്ദേഹത്തെ ദിവാൻ പേഷ്കാരായി വെച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. ദിവാനായുള്ള അടുത്ത ചാൎച്ചകൊണ്ട് ആയത് ഉചിതമല്ലെന്നും ഒരു ജഡ്ജിയായി വെക്കുന്നതിനു വിരോധമില്ലെന്നും റസിഡണ്ട് അഭിപ്രായപ്പെട്ടു. ഇട്ടൂത്രവാരിയരുടെ കാലത്തു സൎക്കാൎവക കണക്കുകൾ ഉത്തമമായ രീതിയിൽ വെച്ചുവന്നു.

അപ്പാത്തുരയ്യർ ശങ്കുണ്ണിമേന്റെ വിശ്വസ്ഥന്മാരായിരുന്ന പ്രതിപുരുഷന്മാരിൽ മറ്റൊരാളായിരുന്നു. അദ്ദേഹം ആദ്യം വെളിയങ്കോട്ടു മുൻസിപ്പുകോടതിയിൽ ഒരു വക്കീലായിരുന്നു. ശങ്കുണ്ണിമേനോൻ അദ്ദേഹത്തെ ഇവിടെ ഒരു മുൻസിപ്പായി വരുത്തി; പിന്നീടു പൊല്ലീസ് ശിരസ്തദാരായി ഹജൂരിലേക്കു മാറ്റി. അതിൎത്തിത്തൎക്കവിഷയങ്ങ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/92&oldid=158737" എന്ന താളിൽനിന്ന് ശേഖരിച്ചത്