താൾ:Diwan Sangunni menon 1922.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാൻ ശങ്കുണ്ണിമേനോൻ ഭാശ ഫലിപ്പിക്കുവാനുള്ള ഞെരുക്കമൊ അവയിൽ കാണുന്നതല്ല. എന്നാൽ, ആദ്ദേഹം തന്നെ മിക്കപ്പോഴും ആവലാതിപറഞ്ഞിരുന്നപോലെ, അദ്ദേഹം എഴുത്തിൽ സാവധാനക്കാരനായിരുന്നു. ആശയങ്ങൾ ക്രമപ്പെടുത്തുന്നതിനു അധികവും പദങ്ങൾ തിരയുന്നതിനു അതിൽ കുറച്ചും അദ്ദേഹം സമയം എടുത്തിരുന്നു. മറ്റഉവല്ല കാൎ‌യ്യങ്ങളും തൻറെ മനസ്സു ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ, സാമേറിയ വല്ല എഴുത്തോ ക"ിമാനമോ അദ്ദേഹത്തിനു എഴുതുവാൻ വയ്യായിരുന്നു. "................ മെയ് ............. നു അവസാന അപ്പീൽകോടതിയെപ്പറ്റി റസിഡണ്ടിനുഅയപ്പാനുള്ള എൻറെ മറുവടി ഇവിടെ (എറണാകുളത്തു) വന്നു പൂൎത്തിയാക്കേണമെന്നു തീൎച്ചയാക്കിക്കൊണ്ട് ഞആൻ ചൊവ്വരയിൽനിന്നു പോന്നു. എന്നാൽ നിൎഭാഗ്യത്താൽ ഞാൻ പോരുംവഴി ഒരു നോവൽ വായിക്കുവാൻ തുടങ്ങി, ഈ വക സംഗതികളിൽ എനിക്കു പതിവുള്ളപോലെ, അതു തീരുംവരെ മറ്റൊന്നിലും എനിക്കു മനസ്സുനിൽക്കുന്നില്ല." അദ്ദേഹത്തിൻറെ സകല സ്വകാൎ‌യ്യ എഴുത്തകളും അൎദ്ധ ഉദ്യോഗനിലയിലുള്ള മിക്ക എഴുത്തുകളും വ്യക്തവും ദൃഢവും ആയ സ്വന്ത കയ്യക്ഷരത്തിൽതന്നെയാണ് എഴുതിയിരുന്നത്. ശങ്കുണ്ണിമേനോൻ ഒരു വാഗ്മിയായി ശോഭിച്ചിരുന്നില്ല. അദ്ദേഹം സ്വതവേ സങ്കോചവും ഒതുക്കവും സ്വഭാവംകൊണ്ടു ശങ്കയും തൻറേടവും ള്ള ഒരാൾ ആയിരുന്നു. പ്രസംഗം നടത്തുവാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചുനോക്കിയിട്ടു കൂടിയില്ല; വാസ്തവത്തിൽ വ്യാധിയെപ്പോലെ അതു ഒഴിച്ചുനിൎത്തിയതേയുള്ളൂ. സ്വൈരമായിരുന്നു വിശേഷംപറയുവാൻ അദ്ദേഹത്തിനു വളരെ താല്പൎ‌യ്യമായിരുന്നു. നല്ല നല്ല സംഭാഷണങ്ങളിൽ അദ്ദേഹം സ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/127&oldid=158630" എന്ന താളിൽനിന്ന് ശേഖരിച്ചത്