Jump to content

താൾ:Diwan Sangunni menon 1922.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩൭


മന്ത്രിപദം

നാരോഹണശേഷവും ഈ പ്രവൃത്തികൾക്ക് ഒരു വിഘ്നം വരുത്താതെ, പരമേശ്വരപട്ടർ സൎവ്വാധികാരിയായി നിയമിക്കപ്പെടുകയുംചെയ്തു. ഈ കാരണങ്ങളാൽ തിരുമനസ്സുകൊണ്ട് പഴയ ശിഷ്യനിൽ പ്രീതികാണിക്കുന്നതിൽ അത്ഭുതമില്ലല്ലൊ. തിരുമനസ്സുകൊണ്ട് ഇപ്പോൾ സ്വാമിയുടെ വശഗതനായിത്തീൎന്നിരിക്കുന്നു. സ്വാമിയാകട്ടെ, അദ്ദേഹത്തിനു ലഭിച്ച വിശ്വാസവും ശക്തിയും അദ്ദേഹത്തിന്റെയൊ മഹാരാജാവിന്റെയൊ യശസ്സിന്നായി ഒരിക്കലും ഉപയോഗിക്കുന്നതുമില്ല. അദ്ദേഹത്തിന്നു ഒരു പഠിപ്പുമില്ല, പ്രമാണവുമില്ല. അദ്ദേഹത്തിന്റെ ഉന്നതിക്കായിക്കൊണ്ടുമാത്രം അദ്ദേഹം പ്രയത്നിച്ചുതുടങ്ങി; അതിലേക്കുള്ള മാൎഗ്ഗങ്ങളുടെ നന്മതിന്മകളെക്കുറിച്ച് അദ്ദേഹത്തിനു ആലോചനതന്നെയില്ല."

മഹാരാജാവ് ശങ്കുണ്ണിമേന്നിൽ അനുകൂലമനസ്സോടുകൂടിയിരുന്നു. അവിടയ്ക്കു ശങ്കുണ്ണിമേന്റെ പ്രകൃതിയേയും പ്രാപ്തിയേയും കുറിച്ചു വളരെ നല്ലൊരു അഭിപ്രായമുണ്ടായിരുന്നു; കുട്ടിക്കാലംമുതൽക്കു ശങ്കുണ്ണിമേന്നെ ഇഷ്ടവുമായിരുന്നു. ഏതുകാൎ‌യ്യവും ദിവാൻ നേരിട്ടുണൎത്തിച്ചാൽ, അവിടന്ന് അതോടു അനുകൂലിച്ചിരുന്നു; പക്ഷെ, പിന്തിരിഞ്ഞുകഴിഞ്ഞാൽ ഉടൻ തിരുമനസ്സിലെ പ്രീതിഭാജനമായിരുന്ന പരമേശ്വരപട്ടർ കാൎ‌യ്യക്കാരുടെ ശക്തി അവിടത്തെ ബാധിക്കയായി. ഈ ദുൎബ്ബാധനിമിത്തം ദിവാന് അനവധി കഷ്ടാരിഷ്ടങ്ങൾ നേരിട്ടു. എന്നാൽ മിസ്റ്റർ മാൾട്ട്ബിയുടെ സാനുനയത്തോടുകൂടിയ സമതയുടെയും, വേണ്ടദിക്കിൽ, ദാരുണമായ പ്രഭുത്വത്തിന്റെയും സഹായത്താൽ അക്കാലത്ത് പല അത്യാവശ്യങ്ങളായ പരിഷ്കാരങ്ങളേയും ശങ്കുണ്ണിമേന്നു നടപ്പിൽ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.

മഹാരാജാവ് ശരീരസുഖം പോരാത്ത ഒരാളായിരുന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/44&oldid=158684" എന്ന താളിൽനിന്ന് ശേഖരിച്ചത്