താൾ:Diwan Sangunni menon 1922.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ദിവാൻ ശങ്കുണ്ണിമേനോൻ

രം അവയെ വാങ്ങി പ്രജകളെ ബുദ്ധിമുട്ടിക്കുന്നതിനും വഞ്ചിക്കുന്നതിനും പല അവസരങ്ങളും ഉണ്ടാക്കുന്നതിന്റെ അനൌചിത്യത്തെയും കുറിച്ച് നിങ്ങൾ ഉപദേശിക്കുന്നപക്ഷം അതു ഫലിക്കാൻ എടയുണ്ട്". * "ഊഴിയം വേരൂന്നിപ്പിടിച്ചിട്ടുള്ള ഒരു ദോഷമാണ്; അതിനെ സാവധാനത്തിലും സൂക്ഷിച്ചും പറിച്ചുമാറ്റേണ്ടതാണ്. ഒന്നായി അതിനെ നിൎമ്മൂലനംചെയ്യുക എന്നത് ശ്രമസാദ്ധ്യമല്ല. പ്രവൃത്തി ഉദ്യോഗസ്ഥന്മാൎക്ക് പീഡനത്തിനു ഒരു യന്ത്രമാകാതെയും കുടിയാനവന്മാൎക്ക് എടുക്കവഹിയാത്ത ഒരു ചുമടാകാത്തവിധത്തിലും അതിനെ ഭേദപ്പെടുത്തിയാൽ കൊള്ളാമെന്നാഗ്രഹമുണ്ട്. ഊഴിയം പുരാതനകാലം മുതൽ അനുഭവിച്ചുവന്നിട്ടുള്ള തങ്ങളുടെ ഒരു വിശേഷാധികാരമെന്നാണ് രാജാക്കന്മാരുടെ വിചാരം. അതിനെ വിട്ടുകൊടുക്കുന്നതിൽ അവൎക്കു വിസമ്മതമാണുള്ളത്; എങ്കിലും കരുണാശീലനായ ഇപ്പൊഴത്തെ മഹാരാജാവുതിരുമനസ്സുകൊണ്ട് പ്രജകളുടെ ക്ഷേമത്തിന് കഴിയുന്നതു ചെയ്‌വാൻ ഒരുക്കമായിരിക്കും."

ശങ്കുണ്ണിമേന്റെ അഭിപ്രായത്തോട് അനുകൂലിച്ചുള്ള മദിരാശിഗവൎമ്മെണ്ടിന്റെ തീൎപ്പ് ഈ കാൎ‌യ്യത്തിൽ ജനഹിതമായി പലതും പ്രവൎത്തിപ്പാൻ അദ്ദേഹത്തിനു വഴിതുറന്നു. ശങ്കുണ്ണിമേന്റെ ഉദ്യോഗകാലത്തിലെ ആദ്യത്തെ നാലുകൊല്ലത്തെ സുഖഗതി പരമേശ്വരപട്ടരുടെ കുമന്ത്രങ്ങളാൽ വളരെ തടയപ്പെട്ടു. "മഹാരാജാവിന് ചെറുപ്പമായിരുന്നപ്പൊൾ, ഇദ്ദേഹം ഒരു ശിഷ്യന്റെ നിലയിൽ ജീവിതമാരംഭിച്ചു. തിരുമനസ്സിലേക്ക് എപ്പോഴും ശരീരാസ്വാസ്ഥ്യം നേരിട്ടിരുന്നതുകാരണം, അദ്ദേഹം തന്റെ പ്രവൃത്തികളെക്കൊണ്ട് തിരുമനസ്സിലേക്ക് അദ്ദേഹത്തിനെ കൂടാതെ കഴികയില്ല എന്ന സ്ഥിതിയിലെത്തിച്ചു. സ്ഥാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/43&oldid=158683" എന്ന താളിൽനിന്ന് ശേഖരിച്ചത്