താൾ:Diwan Sangunni menon 1922.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ദിവാൻ ശങ്കുണ്ണിമേനോൻ

യുണ്ടായിരുന്ന നീരസമായിരുന്നു. മുതലിയാർ ജഡ്ജി അന്നത്തെ മഹാരാജാവിന്റെ സേവനും ശങ്കുണ്ണിമേന്റെ പരമമിത്രവുമായിരുന്നു.

"ഫെബ്രവരി ൧൩. മാധവരായരുടെ അനന്തരഗാമിയായി എന്നെ വെക്കുമെന്നൊരു സംസാരമുണ്ടെന്നും ആവശ്യപ്പെട്ടാൽ സ്വീകരിപ്പാൻ തക്ക ദേഹസുഖമുണ്ടെന്നു വിശസിക്കുന്നു എന്നും വേദാദ്രി എഴുതിയിരിക്കുന്നു."

"ഫെബ്രവരി ൧൪. എനിക്കു തീരെ ശരീരസുഖമില്ലെന്നും, അതുകാരണം ആവശ്യപ്പെട്ടാൽ സ്വീകരിപ്പാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നും എന്റെ സ്നേഹിതൻ മുതലിയാൎക്കു മറുപടി അയച്ചു. എന്റെ മനസ്സറിവാൻ, കല്പനപ്രകാരം, കാലേകൂട്ടി എഴുതി അയച്ചതുപോലെ എനിക്കു തോന്നുകയാൽ, ഉടനെ ഈവിധം മറുപടി അയച്ചതു നന്നായി എന്നു ഞാൻ വിചാരിക്കുന്നു."

"കല്പനപ്രകാരം" എന്നു ശങ്കുണ്ണിമേനോൻ ശങ്കിച്ചതിൽ അത്ഭുതമില്ല. ശങ്കുണ്ണിമേനോൻ ആ മഹാരാജാവു തിരുമനസ്സിലെ പ്രീതിഭാജനമായിരുന്നു. അവിടന്നു ൧൮൮൦ -ൽ തീപ്പെട്ട വൎത്തമാനം അറിഞ്ഞസമയം, ശങ്കുണ്ണിമേനോൻ ഇപ്രകാരം എഴുതുകയുണ്ടായി: "ഞാനീവ്യസനകരമായ വൎത്തമാനം കേട്ടിട്ട് വളരെ ദുഃഖിക്കുന്നു. തിരുമനസ്സിലേക്കു എന്റെ നേരെ വളരെ കൃപയുണ്ടായിരുന്നു. അവിടുന്ന് എന്റെ ഒരു പക്ഷപാതികൂടിയായിരുന്നു. അവിടത്തെ ശീലം മനസ്സിനെ ഹരിക്കുന്നതായിരുന്നു. ഒരിക്കൽ കണ്ടുപിരിയുന്ന സമയം, വളരെ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നു. എന്റെ തമ്പുരാനും ഇതുകേൾക്കുന്ന സമയം വളരെ മനോദുഃഖം ഉണ്ടാകും. അവർ വളരെ നാളായി വലിയ സ്നേഹിതന്മാരായിരുന്നു."

൧൮൭൩ -ൽ ശങ്കുണ്ണിമേന്റെ അത്യന്തമിത്രവും ഒരു ബന്ധുവുമായിരുന്ന എടക്കുന്നി കൃഷ്ണവാരിയർ തഹശീൽദാർ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/87&oldid=158731" എന്ന താളിൽനിന്ന് ശേഖരിച്ചത്