താൾ:Diwan Sangunni menon 1922.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൧


മനുഷ്യരും സംഭവങ്ങളും

എറണാകുളത്ത് ദിവാന്റെ സ്ഥലത്തുവെച്ചു മരിച്ചു. അച്ഛന്റെയും ഭാൎ‌യ്യയുടെയും മരണത്തിനുശേഷം, അദ്ദേഹത്തിനെ ഇതിലധികം ദുഃഖിപ്പിച്ചതായ ഒരു സംഗതി ഉണ്ടായിട്ടില്ല.

൧൮൭൨ -ൽ കവളപ്പാറെ മൂപ്പിൽനായർ മരിച്ചു. ബ്രിട്ടീഷ് മലബാറിൽ ഉള്ള ആ പ്രഭുകുടുംബത്തിൽ പിന്നെ പ്രായംചെല്ലാത്ത ഒരു പെൺകുട്ടി മാത്രമേ അന്നു ഉണ്ടായിരുന്നുള്ളൂ. അതുകാരണം ആ കുടുംബത്തിലെ ഭരണം കളക്ടർ കൈയേറ്റു. കവളപ്പാറവക കൊച്ചിരാജ്യത്തുള്ള അനവധി വസ്തുക്കളുടെയും ഭരണം വിട്ടുകൊടുക്കേണമെന്നു അദ്ദേഹം ദിവാനെഴുതി അയച്ചു. ആ വിധം ആവശ്യപ്പെടുവാൻ കളക്ടൎക്കധികാരമില്ലെന്നും, അവയുടെ ശരിയായ ഭരണത്തിനുവേണ്ട ഏൎപ്പടുകൾ എല്ലാം ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും മറുപടി അയച്ചു. കളക്ടർ ഉടനെ റസിഡന്റിനു എഴുതിഅയച്ചു. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. സ്റ്റോറി, ഫില്ലിമോർ മുതലായ നിയമജ്ഞന്മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി ശങ്കുണ്ണിമേനോൻ എഴുതിയ അഭിപ്രായത്തോടുകൂടിയായിരുന്നു കോൎട്ട് ഓഫ് വാൎഡ്സ് യോജിച്ചത്.

പ്രശംസാവഹങ്ങളായ പ്രവൃത്തികൾക്കായി, ൧൮൭൪ -ൽ ശങ്കുണ്ണിമേന്റെ ശമ്പളം മാസത്തിൽ ൧൩൦൦ രൂപയാക്കി. അതിന്നുമുമ്പൊരുദിവാൻ‌ജിക്കും ൧൦൦൦ രൂപയിൽ അധികം ശമ്പളം കൊടുക്കുകയുണ്ടായിട്ടില്ല. ശമ്പളം കൂട്ടുന്നകാൎ‌യ്യത്തെക്കുറിച്ചു മഹാരാജാവുതിരുമനസ്സുകൊണ്ട് റസിഡണ്ടിന് ഈ വിധം എഴുതിഅയച്ചു. “നമ്മുടെ ദിവാന്റെ ഗുണഗണങ്ങൾ നമുക്കെന്നപോലെ നിങ്ങൾക്കും നല്ലവണ്ണം അറിവുള്ളതാണല്ലോ. ശങ്കുണ്ണിമേന്റെ ഈ പതിന്നാലു സംവത്സരത്തെ ഭരണകാലത്തു രാജ്യത്ത്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/88&oldid=158732" എന്ന താളിൽനിന്ന് ശേഖരിച്ചത്