താൾ:Diwan Sangunni menon 1922.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ദിവാൻ ശങ്കുണ്ണിമേനോൻ

ഐശ്വൎ‌യ്യവും ക്ഷേമവും എപ്പോഴും ഉണ്ടായിട്ടുണ്ട്; എന്റെ ചില പൂൎവ്വന്മാരുടെ കാലത്തു രാജാവും മന്ത്രിയുമായുണ്ടാവാറുള്ള യാതൊരു നീരസമോ തെറ്റിദ്ധാരണയോ ഉണ്ടായിട്ടുമില്ല. ശങ്കുണ്ണിമേനോൻ ദിവാനായതിനുശേഷം, ഈ സംസ്ഥാനത്തെ പ്രധാനപ്പെട്ട മിക്ക ഉദ്യോഗസ്ഥന്മാരുടെയും ശമ്പളം രണ്ടും മൂന്നും എരട്ടിയാക്കീട്ടുണ്ട്; എന്നാൽ ശങ്കുണ്ണിമേന്റെ ഭരണനൈപുണ്യത്താൽ കൂട്ടീട്ടുള്ള മുതലെടുപ്പുകൊണ്ട് ശങ്കുണ്ണിമേന്നു യാതൊരുഗുണവും സിദ്ധിക്ക ഉണ്ടായിട്ടില്ല. ദിവാന്റെ ഗുരുതരങ്ങളായ പ്രവൃത്തികളെ നാം അറിഞ്ഞ് അനുമോദിക്കുന്നുണ്ടെന്നു കാണിക്കുന്നതിന്നായി മാസം മുന്നൂറുരൂപാ വീതം ശമ്പളം കൂട്ടികൊടുക്കേണമെന്നു നാം വിചാരിക്കുന്നു. ഇതിന്നു നിങ്ങളും അനുകൂലിയായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.”

മിസ്റ്റർ ബല്ലാൎഡ് അതിന് ഈവിധം മറുപടി അയച്ചു. “അവിടത്തെ ദിവാന്റെ സ്വഭാവഗുണവും പ്രവൃത്തിവിശേഷവും അവിടത്തെ പ്രശംസയ്ക്ക് അൎഹങ്ങളെന്നു ഞാൻ വളരെ സന്തോഷത്തോടുകൂടി വിശ്വസിക്കുന്നു; അവയെ ഇത്ര ദയയോടും ഭംഗിയായും പ്രകാശിപ്പിച്ചതു, ശമ്പളത്തിന്റെ തുക കൂട്ടുന്നതിൽ എത്രയോ അധികം ദിവാനു സന്തുഷ്ടിക്കു കാരണമാകുമെന്നുള്ളതിന് എനിക്കു സംശയമില്ല.”

൧൮൭൫ -ൽ വെയിത്സ്‌രാജകുമാരൻ മദിരാശിയെ സന്ദൎശിക്കുന്നതിന്ന് ആഗതനായ അവസരത്തിൽ, ഗവൎണരുടെ ക്ഷണമനുസരിച്ചു കൊച്ചിമഹാരാജാവും യുവരാജാവിനെ കണ്ട് അഭിനന്ദിക്കുന്നതിനായി എഴുന്നള്ളുകയുണ്ടായി. ഈ ഒരവസരത്തിൽ മാത്രമെ മഹാരാജാവു മദിരാ‍ശിക്ക് എഴുന്നള്ളുക ഉണ്ടായിട്ടുള്ളൂ. അവിടയ്ക്കു യാത്രാക്ലേശം അനുഭവിക്കുന്നതിനും ദിനചൎ‌യ്യയിൽ ഭേദഗതി വരുത്തു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/89&oldid=158733" എന്ന താളിൽനിന്ന് ശേഖരിച്ചത്