ഹത്തിന് ഇതിനേക്കാൾ ഉയൎന്നതായൊരു ബഹുമതി കിട്ടുവാൻ അവകാശമുണ്ട്. രാജ്യഭരണത്തിൽ അദ്ദേഹം കാണിക്കുന്ന ശുഷ്കാന്തിയും രാജ്യത്തിന് അഭിവൃദ്ധിയുണ്ടാക്കുന്നതിൽ അദ്ദേഹം ചെയ്യുന്ന താല്പൎയ്യവും അദ്ദേഹത്തിന്റെ സത്യവും തിരുമനസ്സിലേയും പ്രജകളുടേയും സ്നേഹവിശ്വാസങ്ങൾക്ക് അദ്ദേഹത്തെ പാത്രമാക്കീട്ടുണ്ട്. അടുത്തകാലത്ത് അദ്ദേഹത്തെ സർ ശങ്കുണ്ണിമേനോൻ എന്നു വിളിക്കുവാൻ സംഗതിയുണ്ടാകുമെന്നു ഞങ്ങൾ ആശംസിക്കുന്നു."
൧൮൭൨ -ൽ ടി.മാധവരായർ തിരുവിതാംകൂറിലെ മന്ത്രിപദത്തിൽനിന്നൊഴിഞ്ഞു. ആ സന്ദൎഭത്തിൽ "എന്റെ ഉദ്യോഗകാലത്തു നമ്മളുടെ പെരുമാറ്റത്തിൽ നിങ്ങൾ എന്നോടു കാണിച്ചിട്ടുള്ള ഇഷ്ടത്തിന്റെയും ലൌകികത്തിന്റെയും ലക്ഷണങ്ങളെ ഞാൻ ഹൃദയപൂൎവ്വമായി അനുസ്മരിക്കുന്നു. വളരെക്കാലമായി നമ്മളിൽ അന്യോന്യമുള്ള സ്നേഹം നമ്മുടെ ഉദ്യോഗബന്ധത്തെ അതിക്രമിച്ചും ഉണ്ടായിരിക്കുമെന്നു എനിക്കു തീൎച്ചയുണ്ട്." എന്നു മാധവരായർ ശങ്കുണ്ണിമേന്നും, "എന്റെ സ്നേഹലൌകികങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സൂചനം എന്റെ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു. നമ്മളിൽ അന്യോന്യമുള്ള സ്നേഹബഹുമാനങ്ങൾ ഉദ്യോഗബന്ധങ്ങൾ കടന്നും നില്ക്കുമെന്നു ഞാൻ ഉറപ്പായി പറഞ്ഞുകൊള്ളട്ടെ" എന്നു ശങ്കുണ്ണിമേനോൻ മാധവരായൎക്കും എഴുതി അയച്ചിരുന്നു.
മാധവരായരുടെ അനുഗാമിയായിട്ട് ശങ്കുണ്ണിമേന്റെ പേർ അക്കാലത്ത് ആളുകളുടെ ഇടയിൽ ധാരാളം പറഞ്ഞുവന്നിരുന്നു. ഈ സംസാരം ഒരു അവലംബവും ഇല്ലാത്തതായിരുന്നില്ല. മാധവരായരുടെ സ്ഥാനഭ്രംശത്തിനുള്ള ഹേതുക്കളിൽ ഒന്നു വേദാദ്രീശമുതലിയാരുടെ രായരുമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |