താൾ:Diwan Sangunni menon 1922.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാൻ ശങ്കുണ്ണിമേനോൻ ൎത്തിച്ച് അവിടെനിന്നും കല്പിച്ചു സ്ഥിരപ്പെടുത്തിയശേഷം മാത്രം വിധിപറയേണ്ടതും ആണ്. രണ്ടുകൊല്ലത്തിനുശേഷം. ബ്രിട്ടീഷിൻഡ്യൻ ആക്ടുകളിൽനിന്നും പകൎത്തിയോജിപിച്ചു പോലീസ് റഗുലേഷൻ, കൊച്ചിശിക്ഷാനിയമം, ക്രിമിനാൽ നടവടിനിയമം എന്നീവക നിയമങ്ങൾ ഏൎപ്പെടുത്തി. നീതിന്യായഭരണത്തിലെ ക്രിമിനാൽവകുപ്പു ആസകലം ഭേദപ്പെടുത്തി. പുതിയ രീതികളിൽ ഒരു പോലീസ്സുസൈന്യം നിൎമ്മിച്ചു. താസിൽദാരന്മാരുടെ പോലീസുകൃത്യങ്ങളും ദിവാൻജിയുടെ മജിസ്റ്റേട്ടധികാര സംബന്ധമായ ജോലികളും ഇല്ലാതാക്കി. പുതിയ നിയമപ്രകാരം താസിൽദാന്മാരെ കീഴുജിസ്ട്രേട്ടന്മാരായി നിയമിക്കുകയും ആദ്യവിചാരണധികാരത്തോടും അപ്പീലധികാരത്തോടുകൂടി രണ്ടു പേഷ്കാരന്മാരേയും ഡിസ്ട്രിക് മജിസ്ട്രേട്ടന്മാരാക്കുകയും ചെയ്തു. ഗോവിന്ദമേനവൻറെ കാലത്തു പലപ്രകാരത്തിലുള്ള അഭിവൃദ്ധിയുണ്ടായിട്ടുണ്ട്. ഉണ്ടായിരുന്ന പാ"ശാലകൾ പരിഷ്കരിച്ചു. പ"ിപ്പു കൂറെകൂടി ഉയൎന്ന തിരത്തിലാക്കി. പെൺകുട്ടികൾക്കു ഇംഗ്ലീഷുപാടശാലകൾ ആദ്യമായി തുടങ്ങി. സഹായധനം കൊടുക്കുന്നതിനുള്ള നിയമം നടപ്പാക്കുകയും സഹായധനം ലഭിക്കുന്ന ലിസ്റ്റിൽ പല പാ"ശാലകളും ഉൾപ്പെടുത്തുകയും ചെയ്തു. തൃപ്പൂണിത്തറയും ഇരിങ്ങാലക്കുടയും കുന്നംകുളത്തും ചിറ്റൂരും ആയി നാലു പുതിയ ആസ്പത്രികൾ ഏൎപ്പെടുത്തി. നല്ല നല്ല സൎക്കാർ കെട്ടിടങ്ങൾ ധാരാളം പണിയിച്ചു. മൂലത്തറ അണ പുതുക്കി. ചിറ്റൂര് വെള്ളംവിട്ട് നനക്കുന്നതിനുള്ള സന്പ്രദായം വിസ്താരപ്പെടുത്തി. സംസ്ഥാനത്തുനിന്നും ആകെയുള്ള മുതലെടുപ്പ് പതിമൂന്നിൽചില്വാനം ലക്ഷത്തിൽനിന്നും പതിനേഴിൽചില്വാനത്തോളമായി. സംസ്ഥാനത്തേക്കു ചി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/141&oldid=158646" എന്ന താളിൽനിന്ന് ശേഖരിച്ചത്