Jump to content

താൾ:Diwan Sangunni menon 1922.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിവാൻ ശങ്കുണ്ണിമേനോൻ




ണ്ട്. ....ൽ അദ്ദേഹം വകുപ്പുകളിലേക്ക് ആവശ്യമുള്ള പരീക്ഷകൾ ജയിച്ചു. അടുത്ത വൎഷത്തിൽ അദ്ദേഹത്തെ കൊച്ചി അതിൎത്തിക്കടുത്തുള്ള വെളിയങ്കോട്ടെ മുൻസിപ്പായി നിയമിച്ചു. അവിടെ അദ്ദേഹം ഏകദേശം ഏഴുസംവൽസരം സുഖമായും അസ്വാസ്ഥ്യങ്ങൾ കൂടാതെയും ജോലി നോക്കിക്കൊണ്ടിരുന്നു.

ഒരു മുൻസിപ്പിന്റെ നിലയിൽ, അദ്ദേഹത്തിന്‌ അസാധാരണമായ കീൎത്തി സമ്പാദിപ്പാൻ സംഗതി വന്നു. അക്കാലത്ത് മലബാറിൽ ഉല്കൃഷ്ടവിദ്യാഭ്യാസം സമ്പാദിച്ച മുൻസിപ്പ് അദ്ദേഹം മാത്രമായിരുന്നു. അന്നളിൽ അദ്ദേഹം ഒഴിവുള്ള മിക്ക സമയവും നിയമം പഠിക്കുവാനായി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ വിദ്വത്വം, സത്യസന്ധത, ഉദാരശീലം, വിനയം, മൎ‌യ്യാദ, പൗരുഷമായപെരുമാറ്റം മുതലായ സൽഗുണങ്ങൾ അദ്ദേഹത്തെ തെക്കേ മലബാറിൽ അത്യന്തം ബഹുമാനിക്കപ്പെട്ട ഒരാളാക്കിതീൎത്തു. അന്നത്തെ സിവിൽ ജഡ്ജിയായിരുന്ന മിസ്റ്റർ മോറിസിനും അദ്ദേഹത്തിന്റെ അനുഗാമിയായ മിസ്റ്റർ കൊള്ളിനും അദേഹത്തോടു വളരെ ബഹുമാനമായിരുന്നു; ആ ബഹുമാനത്തെ അവർ പരസ്യമായി കാണിക്കുകയും ചെയ്തിരുന്നു. ....ൽ മിസ്റ്റർ മോറിസ് ശങ്കുണ്ണിമേനവനെ ഒരു സദരമീന്റെ സ്ഥാനത്തേക്കു ശിപാൎശുചെയ്യുകയും, വരുന്ന ഒഴിവിൽ തന്നെ ആ സ്ഥാനം കിട്ടുമെന്ന് അദ്ദേഹത്തെ സംശയം കൂടാതെ പറയുകയും ചെയ്തു. അക്കാലത്ത് മലബാറിൽ ഉണ്ടായിരുന്ന വിശ്രുതനായ മിസ്റ്റർ ഹാളൊവെ ശങ്കുണ്ണിമേന്നെ പറ്റി വളരെ പുകഴ്ത്തുകയും, മലബാറിലെ ആചാരങ്ങളേയും അവകാശങ്ങളേയും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/23&oldid=158661" എന്ന താളിൽനിന്ന് ശേഖരിച്ചത്