താൾ:Diwan Sangunni menon 1922.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആകൃതിയും പ്രകൃതിയും ക്ഷിണ്യത്തോടും പെരുമാറിവരുന്ന എൻറെ പേരിൽ ഈ വക അകാരണവും അവാസ്തവവും ആയ കുറ്റങ്ങൾ ചുമത്തുക എന്നതു കൃതഘ്നതയുടെ മൂൎദ്ധന്യമായി പരിണമിക്കുമെന്നിരിക്കെ, ഈ പറഞ്ഞ ഹൎജി കള്ളൊപ്പുവെച്ചുണ്ടാക്കിയിട്ടുള്ളതാണെന്നാണ് ഞാൻ വിചാരിക്കുന്നത്. തൻറെ ഉദ്ദേശങ്ങൾ മറ്റുള്ളവർ തെറ്റിദ്ധരിക്കാതെ ആൎക്കും അവനവൻറെ കൃത്യം നിൎവ്വഹിക്കാമെന്നു തോന്നുന്നില്ല."

സ്വയം പരസ്യപ്പെടുവാൻ താൽപൎ‌യ്യമുള്ള ജനങ്ങളെയാണ് സാധാരണമായി പൊതുജനാഭിപ്രായം ഏറ്റവും തട്ടുക. ഈ സംഗതിയിൽ ശങ്കുണ്ണിമേനവനും അദ്ദേഹത്തിൻറെ സ്നേഹതിൻ മാധവറാവുവും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു. എല്ലാ ആഡംബരത്തിനും പരബോദ്ധ്യത്തിനുള്ള പരസ്യങ്ങൾക്കും ശങ്കുണ്ണിമേനവന്നുണ്ടായിരുന്ന അനിഷ്ടം ഒരു സുഖക്കേടുപോലെയായിരുന്നു. പത്രങ്ങളിൽ അവനവനെ സ്തുതിച്ചിരിക്കുന്നതിൽ ഒന്നെങ്കിലും അദ്ദേഹത്തിൻറെ കയ്പടയായുള്ള "പുസ്തകങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതായി കണ്ട ഓൎമ്മ ഇല്ലെന്നു തീൎത്തുപറയാം അദ്ദേഹം ഉദ്യോഗം ഒഴിഞ്ഞശേഷം, സംസ്ഥാനം വക അടുത്തവൎഷത്തെ ഭരണറിപ്പോൎട്ടിൽ അദ്ദേഹത്തിൻറെ ദീൎഘകാലഭരണത്തെപ്പറ്റി സ്തുതിച്ചു വിവരിക്കേണമെന്നു അദ്ദേഹത്തിൻറെ പിൻഗാമിയായിരുന്ന സഹോദരൻറെ ചില ഗുണകാക്ഷികൾ നിൎബ്ബദ്ധിക്കുകയുണ്ടായി. ഈ അഭിപ്രായം ഇരുസഹോദരന്മാരും തീരുമാനമായി വിസംവിദിച്ചു. അക്കാലത്തെ ഹജ്ജർ സെക്രട്ടറിയുടെ വീണ്ടും വീണ്ടുമുള്ള അലട്ടൽനിമിത്തം, ഒടുവിലത്തെ അദ്ധ്യാത്തിൽ പകൎത്തെഴുതിയിരിക്കുന്ന മഹാരാജാവു തിരുമനസ്സിലെ ആശംസാപത്രം റിപ്പോൎട്ടിൽ പ്രസിദ്ധപ്പെടുത്തുവാൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/116&oldid=158618" എന്ന താളിൽനിന്ന് ശേഖരിച്ചത്