൧൮൭൧ -ൽ, കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീദിക്കുകളിൽ അധഃകൃതവൎഗ്ഗക്കാർ അനുഭവിച്ചുവന്നിരുന്നവയും അപ്പോൾ അനുഭവിക്കുന്നവയും ആയ ബുദ്ധിമുട്ടുകളെക്കുറിച്ച് റിപ്പൊൎട്ടുകൾ അയപ്പാൻ മദിരാശിഗവൎമ്മെണ്ടിൽനിന്നു മൂന്നുസംസ്ഥാനങ്ങളിലേക്കും എഴുതിഅയച്ചു.
ശങ്കുണ്ണിമേനോൻ അയച്ച റിപ്പോൎട്ടിന്മേൽ ഈ വിധം കല്പനയായി. "ജാതിനിമിത്തം നേരിടുന്ന അസൌകൎയ്യങ്ങളെ കഴിയുന്നതും ഇല്ലായ്മചെയ്‌വാൻ കൊച്ചിസംസ്ഥാനത്തുനിന്നു ഫലപ്രദമായ ഏൎപ്പാടുചെയ്തുകാണുന്നതിൽ ഗവൎമ്മേണ്ടുസന്തോഷിക്കുന്നു. ഇതിനെ പൂൎത്തിയാക്കുന്നതിനു വേണ്ടശ്രമംചെയ്യുന്നകാൎയ്യം വിസ്മരിക്കയില്ലെന്നുള്ള വാഗ്ദാനത്തെ ഗവൎമ്മേണ്ട് അംഗീകരിക്കയും ചെയ്യുന്നു." ശങ്കുണ്ണിമേനോൻ ആരംഭിച്ച സാമുദായികപരിഷ്കാരം അദ്ദേഹത്തിന്റെ അനുഗാമികൾ അഭിനന്ദിച്ചു പ്രവൃത്തിച്ചിരുന്നു എന്നുവരുകിൽ, ആ വിഷയത്തിൽ ഇന്നുള്ള അതൃപ്തിക്കുയാതൊരുകാരണവും ഉണ്ടാകുന്നതല്ലായിരുന്നു.
ശങ്കുണ്ണിമേന്റെ ജീവദശയിൽ നടന്ന ചില സംഭവങ്ങളെ കഴിഞ്ഞ അദ്ധ്യായങ്ങളിൽ ചേൎക്കുവാൻ തരമില്ല. അവയെ ഈ ജീവചരിത്രത്തിൽ ചേൎക്കുന്നത് ആവശ്യവുമാണ്. അതുകാരണം അവയെ ഇവിടെ സൂചിപ്പിക്കുന്നു.
വിശാഖംതിരുനാൾമഹാരാജാവ് ൧൮൬൨ -ൽ കൊച്ചിരാജ്യത്തേക്ക് എഴുന്നെള്ളുക ഉണ്ടായി. അന്നു തിരുമനസ്സുകൊണ്ട് തിരുവിതാംകൂറ് വീരെളയതമ്പുരാന്റെ സ്ഥാനത്തായിരുന്നു. കൊച്ചിയെ സന്ദൎശിച്ച് അവിടുന്നു വളരെ സന്തോഷത്തോടുകൂടി തിരിച്ചെഴുന്നള്ളി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |