താൾ:Diwan Sangunni menon 1922.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു        അധികാരത്യാഗവും പിൻകാലവും        ൮൯
    ------------------------------------------------------------------------------

ലും അവരുടെ ശബളം ഒരു ഹൈസ്കൂളിലെ ഹെഡ്മാസ്റ്റരുടെതിലും കുടിയിരിക്കേണമെന്നു നിങ്ങളുെ സംശയം കുടാതെ സമ്മതിക്കുമല്ലൊ!!

ക്രുക്ഷാങ്കം ശങ്കുണിമെന്നുമായി വളരെ അടുത്തുപെരുമാറിയിരുന്നല്ലെങ്കിലും ശങ്കുണ്ണിമേനോൻ അദ്ദേഹത്തെ വളരെ ബഹുമാനിച്ചുവന്നു. ഒരു അദ്ധ്യാപകന്റെ വൃത്തിയിൽ അയാൾ പ്രദൎശിപ്പിച്ച അസാധാരണമായ സാമൎത്ഥ്യം, പ്രശംസാവഹമായ പരിശ്രമശീലം, ചിത്താസക്തി, ഇവയെല്ലാം ശങ്കുണ്ണിമേന്നിൽ ക്രുക്ഷാങ്കസായ്പിനെ കുറിച്ച് നല്ലൊരഭിപ്രായത്തെ ജനിപ്പിച്ചു. ൧൮൭0-ൽ സായ്പ് ഈ സൎക്കാർ ജോലിവിട്ടു മദിരാശിയിൽ ഒരു പണിയായി പോകയുണ്ടായി. " കുട്ടികളെ പഠിപ്പിക്കുന്നതിനു അയാൾക്കുള്ള പാടവം അനിതരസാധാരണമായിട്ടുള്ളതാണ്. ജോലിയിൽ കാണിക്കുന്ന അഭിനിവേശം സ്തുത്യൎഹവുമാണ്. അദ്ദേഹത്തിന്റെ അഭ്യുദയമാൎഗ്ഗത്തിൽ ഞാനൊരുതടസ്സമായി നിൽക്കുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും,ഞങ്ങൾ തമ്മിൽ പിരിയുന്നത് വ്യസനത്തോടുകൂടിയാണെന്നു പറയാതെ കഴിയില്ല. ക്രുക് ഷാങ്കിനെപ്പോലെ വേറെ ഒരു മനുഷ്യനെ കിട്ടുവാൻ വളരെ പ്രയാസമാണ്." ൧൮൮൯ ക്രുക് ഷാങ്ക് തിരിച്ചു കൊച്ചിക്കുവന്നു.

           ---------ഃഃഃ-------------
     ൧൧. അധികാരത്യാഗവും
         പി ൻകാലവും
         ------ഃഃ----

൧൮൭൨ -ൽ വലിയൊരു സുഖക്കേടു ശങ്കുണ്ണിമേന്നെ പിടിപെട്ടു; അതിനുശേഷം, ഒരിക്കലും അദ്ദേഹം പൂൎണ്ണ സുഖം അനുഭവിക്കുകയുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വയറ്റിനു സുഖമുണ്ടായിരുന്നകാലം വലരെ കുറവായിരുന്നു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/96&oldid=158741" എന്ന താളിൽനിന്ന് ശേഖരിച്ചത്