Jump to content

താൾ:Diwan Sangunni menon 1922.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാൻ ശങ്കുണ്ണിമേനോൻ .............. ൽ ആകസ്മികമായി മരിച്ചു. വെൎണീഡിൻറെ കല്യാണം കഴിക്കാത്ത നാലുസഹോദരിമാൎക്കും മാസം മുപ്പത്തിയഞ്ചുരൂപ വീതം അടുത്തുണ്ട കൊടുത്തുവന്നു. ശങ്കുണ്ണിമേനോനു യൂറോപ്യന്മാരിൽവെച്ച് ഏറ്റവും സ്നേഹവും ശങ്കുണ്ണിമേനോനേയും ആ വിധംതന്നെയായിരുന്നു. എറണാകുളത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്റരായിട്ടായിരുന്നു. സായ്പിനെ വരുത്തിയ്ത്. കൊച്ചിരാജ്യത്ത് ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് സിലിസായ്പ് അത്യദ്ധ്വാനം ചെയ്തിട്ടുണ്ട്. ഇതരവിഷയങ്ങളിലും സായ്പ് ശങ്കുണ്ണിമെന്ന് വലിയൊരു സഹായമായിരുന്നു. കോവിലകങ്ങളെയും സൎക്കാൎസ്ഥലങ്ങളെയും അലങ്കരിക്കുന്നതിനും അവൎക്കുവേണ്ട ഉപകരണങ്ങളെ ശേഖരിക്കുന്നതിനും സീലിസായ്പ് അനവരതം അദ്ധ്വാനിച്ചിട്ടുണ്ട്. ഒരിക്കൽമാത്രം സായ്പ് ശങ്കുണ്ണിമെന്നായി ഒന്നു ഉരസിനോക്കി. അതിലായാൾ പരാജിതനാകുകയും ചെയ്തു. സായ്പിനുകിട്ടുന്നശന്പളം പോരെന്നും അതു ചില നാട്ടുകാർ ബി. എ. കാൎക്കു കൊടുത്തുവരുന്നതിൽ കുറച്ചാണന്നും സായ്പ് റസിഡണ്ടിൻറെ അടുക്കൽ സങ്കടം പറഞ്ഞു. "ശന്പളം കൂട്ടികൊടുക്കുന്നതിൽ സൎക്കിരിനു അയാളുടെ യോഗ്യതമാത്രംനോക്കിയാൽ മതിയാകുന്നതല്ല. സൎക്കാരിൻറെ മുതലെടുപ്പും, മറ്റുപ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ശന്പളവും, മറ്റു ടിക്കുകളിൽ ആ പണിക്കുകൊടുത്തു വരുന്ന ശന്പളവും, എല്ലാം ആഘോഷിക്കേണ്ടതായിരിക്കുന്നു. സീലിസായ്പിൻറെ വിലാപത്തിനു ഒരു ഹേതുവുമില്ല. സായ്പിനെക്കാളും കൂടുതൽ ശന്പളമുള്ള നാട്ടുകാർ ദിവാനും അപ്പീൽകോടതിയിൽ ഒന്നാം ജഡ്ജിയും മാത്രമാകുന്നു. ആ ഉദ്യോഗസ്ഥന്മാരുടെയും സായ്പിൻറെയും; ഗുണഗണങ്ങൾ താരതമ്യപ്പെടുത്തിനോക്കുന്നസമയം ഏതുവിധമായാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/95&oldid=158740" എന്ന താളിൽനിന്ന് ശേഖരിച്ചത്