Jump to content

താൾ:Diwan Sangunni menon 1922.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റിന്റെ പക്ഷാന്തരാലോചനകളും പറഞ്ഞശേഷം അദ്ദേഹം താഴെ പറയുംപ്രകാരം എഴുതിയിരുന്നു. "ഇപ്രകാരം വിസിറ്റർ അപ്പോസ്റ്റോളിൿ സൂചിപ്പിക്കുന്ന ഇരുമാൎഗ്ഗങ്ങളും വളരെ നല്ലതാണെന്നു തോന്നുന്നില്ല. എന്നനാൽ, ലോക്യത്തിൽ കാൎ‌യ്യം തീരുവാൻ കഴിയുന്നതും പ്രയത്നിക്കേണ്ടതായിരിക്കയാലും, സാധിക്കുമെങ്കിൽ, ഭംഗികേടായ ഈ വഴക്കുകൾ തീൎക്കേണ്ടതു ആശാസ്യമായിരിക്കയാലും, ബിഷപ്പ് മെല്ലൂസിനെയും ഭിന്നിച്ചിരിക്കുന്ന വൎഗ്ഗക്കാരുടെ ചില പ്രമാണികളേയും കണ്ട് കാൎ‌യ്യം കലാശിപ്പിപ്പാൻ ഞാൻ ശ്രമിച്ചുനോക്കാം. എന്നാൽ, കാൎ‌യ്യം ഫലിക്കുമെന്നു എനിക്കു തോന്നുന്നില്ലെന്നു കാലെത പറഞ്ഞുകൊള്ളട്ടെ."

"൧൮൭൭ സപ്തമ്പർ ൨൮-ആം൹ മാർ ഡയോനിഷ്യസ് മെത്രാപ്പോലീത്ത എന്നെ വന്നു കാണുകയുണ്ടായി. ഈ വക്കുകൾ എപ്പോഴാണ് എങ്ങനെയാണ് അവസാനിക്കുന്നതെന്നു എനിക്കറിഞ്ഞുകൂട. സുറിയാനിക്കാരെ ഇംഗ്ലീഷുപള്ളിയിലേ ഭാഗത്തേക്കു കൊണ്ടുവരാമെന്നുള്ള വിചാരത്തോടുകൂടി പാതിരികൾ കലഹം വൎദ്ധിപ്പിക്കുന്നുമുണ്ട്."

ശങ്കുണ്ണിമേനവന്റെയും അദ്ദേഹത്തിന്റെ സഹോദരന്റെയും ഔദാൎ‌യ്യവും ദാനശീലവും കൊച്ചിരാജ്യം മിക്കവാറും പഴഞ്ചൊല്ലായി തീൎന്നിട്ടുണ്ട്. തങ്ങളുടെ ഗൃഹങ്ങളിൽ സുഭിക്ഷമായി കരുതിയിരുന്ന മൃഷ്ടഭോജനം പങ്കുകൊള്ളുവാൻ ധാരാളം വിരുന്നകാരല്ലാതെ ഒരുദിവസമെങ്കിലും ഉണ്ടായിട്ടില്ല. കോലാഹലമോ ആചാരമോ കൂടാതെ ഈ വിരുന്നുകാരെയൊക്കെ സൽക്കിരിച്ചിരുന്നു. ഇവൎക്കു അവിടെ സ്വസ്വഹിതംപോലെ സൌകൎ‌യ്യമായി പെരുമാറുകയും ചെയ്യാമായിരുന്നു. അവരിൽനിന്നു ധനസഹായമോ സമ്മാനമോ ലഭിച്ചിരുന്നവൎക്കു കണക്കില്ലായിരുന്നു. അവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/123&oldid=158626" എന്ന താളിൽനിന്ന് ശേഖരിച്ചത്