താൾ:Diwan Sangunni menon 1922.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിയമഭരണം 47

രുടെ ജോലിയെ സംബന്ധിച്ചു പൂൎണ്ണസ്വാതന്ത്ൎ‌യ്യം ഉണ്ടായിരിക്കുന്നതിനും ശങ്കുണ്ണിമേനോൻ കഴിയുന്നവണ്ണം ഉത്സാഹിച്ചു. എന്നാൽ ചിലപ്പോൾ അദ്ദേഹത്തിന്റെ ശ്രമം നിഷ്ഫലമായിത്തീൎന്നു. ആദ്യകാലത്തുണ്ടായൈരുന്ന ജഡ്ജിമാർ ദിവാൻജിക്ക് അടിമപ്പെട്ടവരെന്നപോലെ പ്രവൎത്തിച്ചിരുന്നു. എങ്കിൽ, അവരുടെ പിൻഗാമികൾ സ്വാതന്ത്ൎ‌യ്യത്തെ ക്രമത്തിലധികം കാണിക്കുന്നതിൽ ഉത്സുകന്മാരുമായിരുന്നു. ശങ്കുണ്ണിമേനോൻ ഒരു കലഹപ്രിയനായിരുന്നില്ല; മല്ലിട്ടിരുന്നവരോടു വളരെ ക്ഷമയോടുകൂടി പല സന്ദൎഭങ്ങളിലും അദ്ദേഹം പെരുമാറിവന്നു. ഒടുവിൽ, സഹിക്കവഹിയാതെയായി, സംഗതികൾ എല്ലാം തിരുമുമ്പാകെ സമൎപ്പിക്കുന്നതിനു ശങ്കുണ്ണിമേനോൻ തീൎച്ചയാക്കി. അതിനുമുമ്പ്, ഈ വിഷയസംബന്ധമായി അതുവരെ നടന്ന സംഗതികലെ എല്ലാം ക്രമത്തിലാക്കി ചുരുക്കി കാണിച്ച് അദ്ദേഹം റസിഡേണ്ടിനു എഴുതിഅയചു. അതിലൊരു ഭാഗത്ത് ഇപ്രകാരം പ്രസ്താവിച്ചിരുന്നു :-

"ജഡ്ജിമാൎക്കു സ്വാതന്ത്ൎ‌യ്യമുണ്ടായിരിക്കേണമെന്നുള്ള, പ്രമാണത്തോടുകൂടി ഞാൻ പൂൎണ്ണമായി യോജിക്കുന്നു. ഇവിടെ സ്വാതന്ത്ൎ‌യ്യം എന്നു വെച്ചാൽ, വ്യവഹാരസംബന്ധമായി അവരുടേ നിയമപ്രകാരമുള്ളനടപടികളിലും തീൎപ്പികളിലും ആരും കയറിപ്രവേശിക്കരുതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു വ്യാവഹാരത്തെ ഇന്നപ്രകാരം കേൾക്കേണം, ഇന്നമാതിരി വിധിക്കേണം എന്ന് അവരോട് ആരും പറഞ്ഞുകൂട. അതല്ലാതെ, നാട്ടിൽ നടപ്പുള്ളനിയമങ്ങൾ ക്കും, നിയമങ്ങളുടെ പ്രാബല്യമുള്ള ആചാരങ്ങൾക്കും വിപരീതമായി വിധികല്പിക്കുന്നതിലും, മറ്റുള്ളഭരണവകുപ്പുകളുടെ അധികാരങ്ങളെയും അവകാശങ്ങളെയും തടയുന്നത്ലും, അവറുടെ കൈവശം വരുന്ന സൎക്കാൎപണത്തെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/54&oldid=158695" എന്ന താളിൽനിന്ന് ശേഖരിച്ചത്