ന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഈ സംഗതിയെപ്പറ്റി പല കെട്ടുകഥകളും വൎത്തമാനക്കടലാസ്സുകളിൽ പ്രസിദ്ധപ്പെടുത്തി. റസിഡേണ്ടിന്റെ അടുക്കലും മദിരാശി ഗവൎമ്മേണ്ടിലും പലവിധമുള്ള ഹൎജ്ജികൾ ചെന്നു. ഈ കലാപത്തിൽ യാതൊരു പതറിച്ചയുംകൂടാതെ ഇരുന്നിരുന്നവർ രാജ്യഭരണത്തിന്റെ വലിയ ചുമതലക്കാരായ മഹാരാജാവും ദിവാനും മാത്രമായിരുന്നു. മഹാരാജാവിന്റെ പ്രാപപ്തിയുള്ള ചില ഉദ്യോഗസ്ഥന്മാൎമുഖാന്തരം ഈ ലഹള രാജിയാക്കുവാനായി ദിവാൻ കഴിയുന്ന ശ്രമംചെയ്തു. റസിഡേണ്ടുമായി പല എഴുത്തുകുത്തുകൾ നടത്തിയശേഷമാണ് വളെ വൈമനസ്യത്തോടുകൂടി മുൻപറഞ്ഞ വിവരങ്ങൾ ദിവാൻ വെളിപ്പെടുത്തിയത്. എന്നിട്ടും അതിനെ അയയ്ക്കുന്നതിനുമുമ്പ് "കുഴൂരുത്തൎക്കത്തെപ്പറ്റി ഒരു വിവരണം ഞാൻ എഴുതി ഒപ്പിടുവെച്ചിട്ടു കുറെ ദിവസമായി; എങ്കിലും എളയതമ്പുരാൻ തിരുമനസ്സിലേക്കു വിരോധമായി എഴുതുന്നതിലുള്ള മടികൊണ്ടും, ഈ വാദ്തതെ രാജിയാക്കാമെന്നു മോഹമുണ്ടായിരുന്നതുകൊണ്ടും അതിനെ തക്കസമയത്ത് അയയ്ക്കാതിരുന്നതാണ്. പാലിയത്തച്ചന് രാജിയാകുന്നതിൽ വിസമ്മതമുള്ളതായി കാണുന്നില്ല. തിരുമനസ്സുകൊണ്ടും രണ്ടുദിവസത്തിനകം അദ്ദേഹത്തിന്റെ നിശ്ചയത്തെ അറിയിക്കാമെന്നും വെച്ചിരിക്കുന്നു. അതുകൊണ്ട് അതയയ്ക്കുന്നത് രണ്ടൊ മൂന്നൊ ദിവസത്തെ താമസത്തിനുകൂടി അനുവദിക്കുമെന്നു വിശ്വസിക്കുന്നു." റസിഡേണ്ടിനു് എഴുതി അയച്ച നാലുദിവസം കഴിഞ്ഞശേഷേ അദ്ദേഹം "എളയതമ്പുരാൻ തിരുമനസ്സുകൊണ്ടു പാലിയത്തച്ചനുമായുള്ള തൎക്കത്തിൽ ഇതുവരെ ഒരു നിശ്ചയവും ചെയ്തിട്ടില്ല." എന്നു പറയുകകാരണം ൧൮൬൮ ഫിബ്രവരി 4-ാം൹ ശങ്കുണ്ണിമേനോൻ തന്റെ റിപ്പോൎട്ടു റ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |