രേയും അവരുടെ കാലത്തുതന്നെ , ബോൎഡ് ഓഫ് ഡയറക്ടൎസും സിക്രട്ടറി ഓഫ് സ്റ്റേറ്റും ധാരാളമായി പുകഴ്ത്തിയിരുന്നു. നാട്ടുകാരുടെ ഹൃദയംഗമമായ കൃതജ്ഞതയും, ഭക്തിബഹുമാനങ്ങലും അവൎക്ക് സിദ്ധിക്കുകയും ചെയ്തിരുന്നു. അവരുടെ കീൎത്തി അതു അൎഹിച്ചിരുന്നതിൽ അധികമാകുകയോ, പരക്കുകയോ ചെയ്തിരുന്നില്ല. അതിനുള്ള കാരണം അവരുടെ സ്വഭാവഗുണങ്ങളായ വിനയവും, ആത്മസംയമനവും, അവർ പ്രവൃത്തിചെയ്തു ഫലം നേടിയ രാജ്യത്തിന്റെ ചെറുപ്പവും ആണ്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇൻഡ്യയെ ഭരിച്ചിരുന്ന മിക്ക മഹാന്മാരോടും അവർ തുല്ല്യന്മാരായിരുന്നു എന്നതു വാസ്തവമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂൎവ്വാൎദ്ധത്തിൽ നാട്ടുരാജ്യങ്ങളിലുണ്ടായിരുന്ന ഭരണസമ്പ്രദായം ദുൎയ്യശ്ശസ്സോടുകൂടിയതായിരുന്നു. എല്ലായിടത്തും അന്യായവും, ഉപദ്രവവും, കലക്കവും അതിരറ്റു വൎദ്ധിച്ചിരുന്നു. ഇക്കാലത്ത് ഏകവ്യത്യാസമായി നിന്നിരുന്നത് ശങ്കരവാരിയരുടെ കൊച്ചി രാജ്യഭരണമായിരുന്നു. കോൎട്ട് ഓഫ് ഡയറക്ടൎസും, പ്രവിശ്യകളിലെ ഭരണകൎത്താക്കന്മാരും, അവരുടെ സൎക്കാർ കാൎയ്യസ്ഥന്മാരും ഇടവിടാതെ മറ്റു നാട്ടുരാജ്യങ്ങളിലെ നാടുവാഴികളെ ഉപദേശികുകയും, ശകാരിക്കുകയും, ഭയപ്പെടുത്തുകയും ചെയ്തിരുന്ന അവസരത്തിൽ, പ്രാപ്തിയോടും, ഉണൎച്ചയോടും, കാൎയ്യബോധത്തോടും, ന്യായമായും, സഫലമായും കൊച്ചി രാജ്യം ഭരിച്ചിരുന്ന സത്യവാനും, ഉൽസാഹശാലിയും, വിശിഷ്ടനും ആയ ദിവാൻ ശങ്കരവാരിയരെ അവൎക്കു പ്രശംസിക്കാനല്ലാതെ മറ്റൊന്നിനും തരമുണ്ടായിരുന്നില്ല. സാമാന്യം എല്ലാ നാട്ടുരാജ്യങ്ങളിലും ശുഷ്കഭണ്ഡാരവും, ക്ഷാമവും, ജനക്ഷോഭവും ഉണ്ടായിരുന്ന അക്കാലത്തു കൊച്ചിരാജ്യത്തുമാത്രം ധാരാളം ധനസമൃദ്ധിയും, ക്ഷേമവും,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |