Jump to content

താൾ:Diwan Sangunni menon 1922.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻ ഗോവിന്ദമേനോൻ ൧൨൩

            ------------------------------------------------------------------

നിമിത്തം കഴിഞ്ഞ പതിനഞ്ചുകൊല്ലത്തോളമായി അയാൾ പ്രദാനസദർ ആമീൻകോടതിയിൽ ശിരസ്തദാരായിത്ത ന്നെയിരുന്നു. അടുത്തകാലത്തു മിസ്റ്റർ ബാല്ലൎസ് വള്ളുവനാട് തഹസീൽ ഉദ്യോഗം അയാൾക്കുകൊടുത്തു അയാൾ കൈക്കൊള്ളുകയും യഥാൎത്ഥത്തിൽ ആ സ്ഥാനത്തേക്കു അയാളെ നിയമിക്കുകയും ചെയ്തു. എന്നാൽ, നിൎഭാഗ്യവശാൽ അക്കാലത്തു എന്നിക്കു സുഖക്കേടുപിടിച്ചു. അയാളുടെ സഹായം എനിക്കുവേണ്ടിവന്നിരുന്നതുകൊണ്ട് അയാൾ ആ ഉദ്യോഗം രാജിവെച്ചൊഴിഞ്ഞു. കൊച്ചിയിലെ പ്രധാനസദർ ആമിൻകോടതിയിലെ ഉദ്യോഗവൎഗ്ഗത്തിൽ പെട്ട നിശ്വയരേഖയില്ലാത്ത ജീവനക്കാരുടെ റജിസ്തരിലെ ഇതിലടക്കം ചെയ്തിരിക്കുന്ന സംക്ഷോപത്തിൽനിന്നും അയാളുടെ സ്വഭാവവും ശേഷിയും നിങ്ങൾക്കുതന്നെ മനസ്സിലാകുന്നതാണ് . അയാളെപ്പറ്റി മെസ്സേഷ്സ്. മോറിസ്സ്, കല്ലൻ, ഡോസ്സ് എന്നിവർ പറഞ്ഞിരിക്കുന്ന അഭിപ്രായം അയാളെ പരിചയമുള്ള ആരും ശരിവെക്കുമെന്നു എനിക്കു നല്ലബോദ്ധ്യമുണ്ട്. കഴിഞ്ഞകൊല്ലം തൃശ്ശിവഃ ചേരൂർ ജഡ്ജിയുടെ ഉദ്യോഗം ഒഴിവുവന്നപ്പോൾ മിസ്റ്റർ, മെല്ലോന്റെ അനുഗാമിയായി അയാളെ നിയമിക്കുനെന്നു തിരുവുള്ള മായിരിക്കുന്ന വിവരം മഹാരാജാവുതിരുമനസ്സുകൊണ്ട് അരുളിച്ചെയുകയുണ്ടായി. എന്റെ സ്വന്ത സഹോദരനെ ഉദ്യോഗം ഉണ്ടാക്കികൊടുക്കുവാൻ വേണ്ടി ആ ജഡ്ജിമാരെ ഞാനാണ് മാറ്റിച്ചതെന്നു ശങ്കിക്കുവാൻ ഇടയാക്കിത്തീൎത്തു. അവരെ പിരിച്ചയച്ഛതിന്റെ ബലം കുറയ്ക്കുവാൻ എനിക്കഷ്ടമില്ലാതിരുന്നതിനാൽ ആസ്ഥാനത്തേക്കു ഞാൻ മറ്റൊരാളെ ശിപാൎശ ചെയ്തു."

    ഒന്നാമതായി തന്റെ അച്ഛന്റെയും പിന്നെതന്റെ സഹോദരന്റെയും സുഖ സൌകൎ‌യ്യങ്ങൾക്കായി ഗോവിന്ദ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/130&oldid=158634" എന്ന താളിൽനിന്ന് ശേഖരിച്ചത്