൪൨ ദിവാൻ ശങ്കുണ്ണിമേനോൻ
മ്പു നമ്പൂരിയും ചെറുവത്തൂരുനമ്പൂരിയുമായി വളരെക്കാലം മുമ്പുമുതൽനടന്നുവന്നിരുന്ന ഒരുതൎക്കം ശങ്കുണ്ണിമേനോൻ വെള്ളപ്പറമ്പുനമ്പൂരിക്കനുകൂലമായി തീൎച്ചയാക്കിയതിൽ ചെറുവത്തൂരു നമ്പൂരിക്ക് ഒട്ടും രസിച്ചില്ല. ശങ്കുണ്ണിമേന്നു് അതുകൊണ്ടൊരു ഇളക്കവും ഉണ്ടായില്ല.
ശങ്കുണ്ണിമേന്റെ ഉദ്യോഇഅകാലത്ത് എട്ടു റസിഡണ്ടന്മാരായി അദ്ദേഹത്തിനു എടപെടേണ്ടതായി വന്നിട്ടുണ്ട്. അവരെല്ലാവരുമായി ശങ്കുണ്ണിമേനോൻ ലൌകികനിലയിൽ കഴിഞ്ഞുകൂടുകയും, അവർ ശങ്കുണ്ണിമേന്റെ പ്രാപ്തിയെയും സ്വഭാവവിശേഷത്തേയും കുറിച്ച് വളരെസ്തുതിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. മിസ്റ്റർ മാൾട്ട്ബിയെയായിരുന്നു ശങ്കുണ്ണിമേനോൻ എല്ലാവരിലും അധികമായി സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തിരുന്നത്. മിസ്റ്റർ മാഗ്‌ഗ്രിഗരുടെ ഉദ്ധതവും അസുഖദവും ആയിരുന്നരീതി ശങ്കുണ്ണിമേന്ന് അതൃപ്തികരമായിരുന്നു. ആ തരത്തിലുള്ള ഉദ്യോഗസ്ഥന്മാർ ബ്രിട്ടീഷ് ഭരണത്തെ മലിനപ്പെടുത്തുന്നതായി ശങ്കുണ്ണിമേനോൻ പല അവസരങ്ങളിലും അഭിപ്രായപ്പെട്ടു. ശങ്കുണ്ണിമേനോൻ ബ്രട്ടീഷായുള്ള ബന്ധത്തിന്റെ പ്രബലനായ ഒരു പാലകനും ബ്രിട്ടീഷുകാരുടെ ഗുണഗണങ്ങളുടെ നിഷ്കളങ്കനായ ഒരു ശ്ലാഘിയുമായിരുന്നു. "മെഡോസ് ടെയിലർ അദ്ദേഹത്തെക്കുറിച്ച് എഴുതീട്ടുള്ള ബുക്ക് ഇപ്പോൾ വായിച്ചുതീൎന്നു. യൂറോപ്യൻമാരായ ഉദ്യോഗസ്ഥന്മാർ എല്ലാവരും അദ്ദേഹത്തെപ്പോലെ ആയിരിക്കേണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ എങ്കിൽ ബ്രിട്ടീഷ്കാരുടെ ഭരണം ഇതിലും ജനഹിതമായി തീരുന്നതാണ്." എന്നു് ൧൮൭൭-ൽ അദ്ദേഹം ഡയറിൽ എഴുതിയിരിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |