കാശിയിൽ ചെന്നുചേൎന്നു. അവിടെനിന്ന്, തിരുമനസ്സിലേക്ക്; കല്ക്കത്ത, ജഗന്നാഥം, മസ്ലിപട്ടണം, മദിരാശി മുതലായ സ്ഥലങ്ങളില്കൂടി സഞ്ചരിച്ച്, ദക്ഷിണതീരത്തു രാമേശ്വരം മുതലായ പുണ്യസ്ഥലങ്ങളേയും ദൎശിച്ചുകൊണ്ട് കൊച്ചിക്കു മടങ്ങണമെന്നുണ്ടായിരുന്നു. എന്നാൽ, തിരുമനസ്സിലെ ഈ മോഹം സാധിക്കാനിടയായില്ല. കാശിയിൽ വെച്ചു തിരുമനസ്സിലേക്കു വസൂരി രോഗം തുടങ്ങുകയും ഫെബ്രുവരി ---ം നു തിരുമനസ്സുകൊണ്ടു തീപ്പെടുകയും ചെയ്തു. ശങ്കുണ്ണിമേനോൻ ആ വ്യസനവൎത്തമാനം അന്നത്തെ ദിവാനെ അറിയിച്ചത് ഈവിധമായിരുന്നു:
“ബഹുമാനപ്പെട്ട അച്ഛ,
ഇന്നുരാവിലെ ഏകദേശാം പതിനൊന്നുമണിക്ക് കൊച്ചിമഹാരാജാവു തീപ്പെട്ടുപോയിരിക്കുന്നു എന്ന് എനിക്കു വ്യസനസമേതം അറിയിക്കേണ്ടിവന്നിരിക്കുന്നു. എന്റെ ഇതിനുമുമ്പിലത്തെ എഴുത്തയച്ചശേഷം, തിരുമനസ്സിലേക്ക് വയറ്റിൽ കുറച്ചു സുഖക്കേടുതുടങ്ങി. ഇന്നലെ രാവിലെ തിരുമനസ്സിലെ വയറ്റിൽ നിന്നു രക്തം പോയിത്തുടങ്ങി, ഉടനെ തിരുമനസ്സിലേക്കു വസൂരിദീനം പുറപ്പെട്ടിരിക്കുന്നതായും കണ്ടു. രാത്രി മുഴുവനും രാവിലെയുമായി ചോരപോവുകയാൽ ഇടയ്ക്കിടയ്ക്കു മോഹാലസ്യവും ക്ഷീണവും അധികമായതോടുകൂടി തിരുമനസ്സുകൊണ്ടു തീപ്പെടുകയും ചെയ്തു. ദീനം കുറെ അപായസ്ഥിതിയിലാണെന്നറിഞ്ഞിരുന്നു എങ്കിലും, ഇത്രവേഗം കാൎയ്യം അവസാനിക്കുമെന്ന് ഒരുത്തനും വിചാരിച്ചിരുന്നില്ല. ഇനി ഞാൻ പറയേണ്ടതെന്താ? എന്നു നിങ്ങളുടെ അനുസരണത്തോടുകൂടിയ മകൻ.“
അന്ന് ആ യാത്രകാരുടെ കൂട്ടത്തിൽ വളരെ ആളുകളെ വസൂരിദീനം പിടിപെട്ടു. അവരിൽ പലരും മരിച്ചു;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |