Jump to content

താൾ:Diwan Sangunni menon 1922.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആകൃതിയും പ്രകൃതിയും ൧൦൫

അദ്ദേഹത്തിന്റെ സ്വഭാവത്തിലും , വാക്കിലും , പെരുമാറ്റത്തിലും ഗൗരവവും , പൂൎവികന്മാൎക്കുണ്ടായിരുന്ന പ്രത്യേക ഔദാൎ‌യ്യവും , കുലീനതയും, ഏറ്റവും പ്രകാശിച്ചിരുന്നു. ഇവ ക്ഷോഭാകുലമായ ഇക്കാലത്ത് ദുൎല്ലഭമായിട്ടുള്ളതെന്നല്ല അപരിഷ്കൃതം കൂടിയാണത്രെ. അദ്ദേഹത്തിന്റെ സമകാലീനന്മാരായിരുന്ന ചില ബ്രിട്ടീഷു റസിഡണ്ടന്മാർ പ്രാപ്തിയുള്ള ഭരണകൎത്താക്കന്മാൎക്ക് അവശ്യം വേണ്ടതെന്ന് കരുതിയിരുന്ന വാക്ക്പാരുഷ്യവും കൎക്കശസ്വഭാവവും അദ്ദേഹത്തിന്ന് ദുസ്സഹമായിത്തോന്നിയിരുന്നു. കുലീനാനാൎഹമായ വാക്കൊ പ്രവൃത്തിയൊ യഥാൎഥത്തിൽ തന്നെ സ്പൎശിക്കപോലും ചെയ്യാതിരിക്കെ , കുലീനമാരെന്ന് അഭിമാനിക്കുന്നവൎക്ക് അത്തരം ദുസ്വഭാവം എങ്ങനെ ഉണ്ടായി എന്നും അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു. സ്വതവേ തീവ്രവികാരങ്ങളുള്ള ആളായിരുന്നെങ്കിലും, അവയെ അമൎത്തി നിയന്ത്രിക്കുവാൻ അദ്ദേഹം ശീലിച്ചിരുന്നു. തന്നിമിത്തം, കീഴുദ്യോഗസ്ഥന്മാരോടെന്നല്ല , ഭൃത്യരോടുപോലും , അദ്ദേഹം ഒരിക്കലും പരുഷവാക്കുപയോഗിച്ചിട്ടില്ല. ആയതിന്റെ അപൂൎവതയും കാരണസ്വഭാവവും നിമിത്തം അദ്ദേഹത്തിന്റെ സാമപൂൎവവും ശ്രേഷ്ഠവും ആയ ശകാരം , ആ നൂറ്റാണ്ടവസാനകാലത്തു തങ്ങൾ ഏറ്റിരുന്ന കഠോരങ്ങളും ദുസ്സഹങ്ങളും ആയ എല്ലാ ശകാരങ്ങളേക്കാളും അസഭ്യവാക്കുകളേക്കാളും അദ്ദേഹത്തിന്റെ കീഴുദ്യോഗഥൎക്ക് അധികം ഉള്ളിൽ തട്ടുന്നതായിരുന്നു. ഒരു കീഴുദ്യോഗസ്ഥനെ ശകാരിക്കേണ്ടിവന്നാൽ സാധാരണയായി അദ്ദേഹം വാക്കുകൊണ്ട് കഴിക്കാറാണ് പതിവ്. എന്നാൽ നന്ന ചുരുക്കമേ രേഖാമൂലമായി ചെയ്തുവന്നിരുന്നുള്ളൂ.

ശങ്കുണ്ണിമേനവൻ മനുഷ്യരേയും കാൎ‌യ്യാകാൎ‌യ്യങ്ങളേ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/112&oldid=158614" എന്ന താളിൽനിന്ന് ശേഖരിച്ചത്