Jump to content

താൾ:Diwan Sangunni menon 1922.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആകൃതിയും പ്രകൃതിയും കൊച്ചിരാജ്യചരിത്രത്തെപ്പറ്റി പല വിവരങ്ങളും ശങ്കുണ്ണിമേനോൻ ശേഖരിച്ചിരുന്നു. എന്നാൽ ഭാഗ്യദോഷത്താൽ അദ്ദേഹം അതൊന്നും ഉപയോഗപ്പെടുത്തിയില്ല. വാൎദ്ധക്യം ബാധിച്ചുതുടങ്ങിയിരുന്നില്ലെങ്കിൽ, അദ്ദേഹത്തിൻറെ നാമധേയംതന്നെയുള്ള അദ്ദേഹത്തിൻറെ മിത്രമായിരുന്ന ആൾ തിരുവിതാംകൂർ ചരിത്രം എഴുതി പുറപ്പെടുവിച്ചപ്പോൾ അദ്ദേഹവും ആ വിഷയത്തെപ്പറ്റി വല്ലതും എഴുതുമായിരുന്നേനെ. അദ്ദേഹത്തിനു അയച്ചുകൊടുത്തിരുന്ന തിരുവിതാംകുൎചരിത്രപുസ്തകത്തിൽ അരുവിലെല്ലാം സ്വന്തഅഭിപ്രായം ധാരാളം കുറിച്ചിട്ടിരിക്കുന്നതായി കണ്ടിട്ടുണ്ട്. "..... ആഗസ്റ്റ് .....നു ശങ്കുണ്ണിമേനോൻ പേഷ്കാർ എന്നെ വന്നു കണ്ടു. അദ്ദേഹത്തിൻറെ തിരുവിതാംകൂർ ചരിത്രത്തിലെ ആദ്യത്തെ-അദ്ധ്യായം എന്നെ കാണിക്കുകയും ചെയുത. അതിനു പരിപാകതവന്നിട്ടില്ല. രാജകുടുംബം വളരെ പുരാതനമാണെന്നും സാധാരണ വിശ്വാസിച്ചവരുംപോലും സാമാന്തജാതിയിൽപെട്ടതല്ല, ക്ഷത്രിയവംശംതന്നെയാണെന്നും കാണിക്കുവാനാണ് ശങ്കുണ്ണിമേൻറെ മുഖ്യ ഉദ്ദേശം എന്നു തോന്നും. അതിൽ കൊച്ചിരാജ്യത്തെപ്പറ്റിയും അസാരം പറഞ്ഞിട്ടുണ്ട്. പുസ്തകം പ്രസിദ്ധപ്പെടുത്തുന്നുവെങ്കിൽ അതിനു സമാധാനം കൊടുക്കണം". എല്ലാവരും ധിരിച്ചിരിക്കുംപോലെ, ശങ്കുണ്ണിമേനവനു നല്ലവണ്ണം എഴുതുകയും ചെയ്യാം. പദപ്രയോഗത്തിലും വിഷയസംഘടനയിലും അദ്ദേഹം സമൎത്ഥനായിരുന്നു. ഇംഗ്ലീഷുഭാഷയും മലയാളഭാഷയും സുഗമമായും സുവ്യക്തമായും പ്രയോഗവൈകല്യംകൂടാതെയും അദ്ദേഹത്തിന് എഴുതാമായിരുന്നു. ഭാഷയ്ക്കു മോടിപിടിപ്പിക്കുവാനുള്ള ശ്രമമോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/126&oldid=158629" എന്ന താളിൽനിന്ന് ശേഖരിച്ചത്