താൾ:Diwan Sangunni menon 1922.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ ദിവാൻ ശങ്കുണ്ണിമേനോൻണ്ടു ഈ രണ്ടുപേരെയും ഒരുമിച്ചാണ്‌ പറയാറ്‌. തിരുവിതാംകൂർ മാധവറാവുവും കൊച്ചി ശങ്കുണ്ണിമേനവനും ഭരിക്കും പോലെ എല്ലാ നാട്ടുരാജ്യങ്ങളും ഭരിച്ചിരുന്നെങ്കിൽ “ബ്രിട്ടീഷുഗവൎമ്മേണ്ടിലേക്കു അവരുടെ ബഹുമാനപദവി അന്വേഷിക്കേണ്ടിവന്നേനെ” എന്നു, തരമറിയാതെ സ്തുതിക്കുക ശീലമില്ലാത്ത ഇൻഡ്യാസാമ്രാജ്യസിക്രട്ടേരിയായിരുന്ന സാലിസ്ബറി പ്രഭു ഇൻഡ്യാഗവൎമ്മെണ്ടിലേക്കു ഒരിക്കൽ എഴുതി അയച്ചു. അക്കാലങ്ങളിലെ ഒരു റസിഡണ്ട് ശങ്കുണ്ണിമേനവനെപ്പറ്റി ശരിയായി അഭിപ്രായം പറയുകയുണ്ടായി.൧൮൭൧- ൽ മദിരാശി ഗവൎമ്മെണ്ടിലേക്കു അയച്ച ഒരു എഴുത്തിൽ മിസ്റ്റർ ജെ ഐ മിഞ്ചിൻ താഴെ പറയും പ്രകാരം എഴുതിയിരുന്നു: “ഈ രാജ്യങ്ങളിൽ ഒരു കൊല്ലത്തിൽ പരം ഇരുന്നതിന്നു ശേഷം, ശങ്കുണ്ണിമേനവൻറെ ശ്രേഷ്ഠമായ സ്വഭാവത്തേയും ഭരണനൈപുണ്യത്തേയും പറ്റി എനിക്കുള്ള ബഹുമാനം ഈ അവസരത്തിൽ ഉറപ്പിച്ചു പറയുന്നതു യുക്തമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിൻറെ പേർ അതു അൎഹിക്കുന്നിടത്തോളം പൊങ്ങിയിട്ടില്ല. എന്നാൽ തിരുവിതാംകൂറിലേക്കു സർ. ടി. മാധവറാവു എത്രത്തോളം കാൎ‌യ്യമായിരിക്കുന്നോ അത്രത്തോളം തന്നെ കൊച്ചിരാജ്യത്തേക്കു ഈ ഉദ്യോഗസ്ഥനും കാൎ‌യ്യമായിട്ടുള്ളതാണ്‌.”

ചരിത്രം പൂൎത്തിയാക്കേണ്ടതിലേക്കു, ശങ്കുണ്ണിമേനവൻറെ സഹോദരനായിരുന്ന ഗോവിന്ദമേനവൻറെ ഭരണത്തെപ്പറ്റി ഒരു ചുരുക്കവിവരം കൂടി അവസാനമായി ചേൎത്തിട്ടുണ്ട്. അദ്ദേഹത്തിന്നു തൻറെ പിതാവിൻറെയോ സഹോദരൻറെയോ ബുദ്ധിസാമൎത്ഥ്യമോ സ്വഭാവവിശിഷ്ടതയോ ഉണ്ടായിരുന്നില്ല എന്നാൽ, അദ്ദേഹത്തിന്നു തികഞ്ഞ യുക്തികൗശലവും, പരിഷ്കൃതസൽസ്വഭാവവും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/13&oldid=158633" എന്ന താളിൽനിന്ന് ശേഖരിച്ചത്