Jump to content

താൾ:Diwan Sangunni menon 1922.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിയമരേണം 43

5 നിയമഭരണം.

ശങ്കുണ്ണിമേനോൻ ബ്രിട്ടീഷിൽ വളരെക്കലം ഒരു നിയമഭരണകൎത്താവായിരുന്നു. അതുകാരണം, ഒരു രാജ്യത്ത് സത്യം, പ്രാപ്തി, സ്വാതന്ത്ൎ‌യ്യം അന്നിവയോടുകൂടി നിയമഭരണകൎത്താക്കന്മാർ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ നല്ലപോലെ ഗ്രഹിക്കാനിടയുണ്ടായിരുന്നു. അദ്ദേഹം മന്ത്രിപദത്തിൽ എത്തിയ ഉടനെ കൊച്ചിയിലെ നിയമഭരണത്തിന്റെ കാൎ‌യ്യത്തിൽ അദ്ദേഹത്തിന്റെ മനസ്സുനിൎത്തി. അതിനുമുമ്പ് അപ്രാപ്തന്മാൎക്കും ആ വകുപ്പിൽ പണികിട്ടിയിരുന്നു; അവരുടെ അധികാരങ്ങളെയും പണികളെയും വ്യവസ്ഥപ്പെടുത്തിയിരുന്നില്ല; അവർ സാധാരണമായി കുറഞ്ഞശമ്പളക്കാരും കൈക്കൂലിയിലും ശുപാൎശിയിലും പ്രിയമുള്ളവരുമായിരുന്നു. നാട്ടാചാരങ്ങളെ അവലംബിച്ചും, നല്ലപോലെ രൂപവൽക്കരിക്കപ്പെടാത്തതുമായ ഒരു നിയമത്തെയായിരുന്നു അവർ നടത്തിയിരുന്നത്; തോന്നിയവൎക്കൊക്കെ വക്കീലന്മാരുമാകാമായിരുന്നു. ജഡ്ജിമാർ ആദ്യം ദിവാഞിയുടെ കീഴിലായിരുന്നു. അന്ന് അവൎക്കുവേണ്ടൗപദേശങ്ങളെ കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു. ജനറൽ കല്ലൻ റസിഡണ്ടായമുതൽ, രാജാവിന്റെ ആക്ഷേപത്തെ ഗണിക്കാതെ, ആ അധികാരത്തെ അദ്ദേഹമെടുത്തു!

ശങ്കുണ്ണിമേനോൻ ദിവാനായിവന്നു രണ്ടുകൊല്ലത്തിനകത്ത് ഇതിനെല്ലാം ഒരു മാറ്റമുണ്ടായി. അപ്പീൽകോടതിയിലും രണ്ടു ജില്ലാക്കോടതികളിലും അക്കാലത്ത് മുമ്മൂന്നു ജഡ്ജിമാരായിരുന്നു. എല്ലാകോടതികളിലും അവരിലൊരാൾ ഹിന്തുശാസ്ത്രത്തിൽ നിപുണനായ ഒരു പണ്ഡിതൻവേണമെന്നുണ്ടായിരുന്നു. കൊള്ളരുതാത്ത ജഡ്ജിമാരുടെ സ്ഥാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/50&oldid=158691" എന്ന താളിൽനിന്ന് ശേഖരിച്ചത്