൭൬
രാമവൎമ്മമഹാരാജാവ്, ശീലായ്മയായി അധികകാലം കിടന്നശേഷം ൧൮൬൪ ഫെബ്രവരി ൭ -നു തീപ്പെട്ടു. അവിടത്തെ രോഗശമനത്തിനും ശുശ്രൂഷയ്ക്കുമായി ശങ്കുണ്ണിമേനോൻ അഹോരാത്രം കായക്ലേശം ചെയ്തു. ആ മനശ്ശല്യവും ദേഹാദ്ധ്വാനവും നിമിത്തം ഒടുവിൽ ശങ്കുണ്ണിമേനോൻ അതികലശലായ ദീനത്തിൽ അകപ്പെട്ടു. പിന്നത്തെ മഹാരാജാവിന്റെ സ്ഥാനാരോഹണസമയത്തു വളരെ പണിപ്പെട്ടിട്ടാണ് ശങ്കുണ്ണിമേന്നു ഹാജരാവാൻ സാധിച്ചത്. രോഗത്തിൽ നിന്നു കാലക്രമത്തിൽ വിമുക്തനായി എങ്കിലും, ആദ്യകാലത്തെ ദേഹസുഖം ശങ്കുണ്ണിമേനോൻ പിന്നീട് ഒരിക്കലും അനുഭവിക്ക ഉണ്ടായിട്ടില്ല.
തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രത്യേകക്ഷണപ്രകാരം, കൊച്ചിമഹാരാജാവു തിരുമനസ്സുകൊണ്ട് ൧൮൬൬ -ൽ ആ സംസ്ഥാനത്തേക്ക് എഴുന്നള്ളുക ഉണ്ടായി. ടിപ്പുവിന്റെ കാലത്തിനുശേഷം, ഇരുസംസ്ഥാനങ്ങളിലേയും മഹാരാജാക്കന്മാർ അന്നായിരുന്നു ആദ്യമായി കൂടിക്കാഴ്ച ഉണ്ടായിട്ടുള്ളത്. ഇതുനിമിത്തം അവൎക്കെന്നല്ല, നാട്ടുകാൎക്കൊക്കെ ഈ സമ്മേളനത്തിൽ വലിയൊരു ചിത്താഹ്ലാദം ഉണ്ടായി. കൊച്ചി മഹാരാജാവിനെ അതി പ്രതാപത്തോടുകൂടി എതിരേറ്റു, രണ്ടു തിരുമേനികളും ഏകോദരസഹോദരന്മാരുടെ നിലയിൽ പെരുമാറി.
അടുത്ത ജനുവരിമാസത്തിൽ, മദിരാശിക്ക് എഴുന്നള്ളുന്ന അവസരത്തിൽ, തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ടു കൊച്ചി വഴിക്ക് യാത്രതിരിച്ചു. പിന്നീടു ൧൮൭൦ - ലും ൧൮൭൫ - ലും അവിടുന്നു കൊച്ചിരാജ്യത്തെ ക്ഷണം സ്വീകരിക്കയുണ്ടായി. ഈ സന്ദൎഭങ്ങളിലെല്ലാം കൊച്ചിമഹാരാജാവും അവിടുത്തെ പ്രജകളും തിരുവിതാംകൂർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |