വശംഗതനാകയും ചെയ്യും. എല്ലാകാൎയ്യങ്ങളിലും ശങ്കുണ്ണിമേന്നു യഥേഷ്ടം പ്രവൃത്തിക്കാമെന്നായിരുന്നു അക്കാലത്തെ ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന വിചാരം. ആ വിചാരം ശരിയായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ സ്വകാൎയ്യറിക്കാൎട്ടുകളിൽനിന്നു വിശദമാകുന്നുണ്ട്.
മഹാരാജാവും റസിഡണ്ടുമായി ശങ്കുണ്ണിമേനോൻ കാൎയ്യങ്ങളൾ നടത്തിവന്നിരുന്ന സമ്പ്രദായത്തെ അദ്ദേഹം രേഖപ്പെടുത്തീട്ടുണ്ട്. ൧൮൭൨-ൽ ആല്യം, തിരുവിതാങ്കൂർ മഹാരാജാവും ദിവാൻ മാധവരായരുമായി ഉണ്ടായിരുന്ന നീരസത്തെ ശമിപ്പിച്ച് അവരെ യോജിപ്പിക്കുവാൻ മദിരാശി ഗവൎണരുടെ സഭയിലെ മുഖ്യ അംഗമായ മിസ്റ്റർ അൎബത്ത്നട്ട് തിരുവനന്തപുരത്തുപോയി തിരിച്ചുവരുന്ന വഴി പോയിക്കരയിൽ താമസിക്കുകയും അന്ന് അദ്ദേഹത്തെ ശങ്കുണ്ണിമേനോൻ ചെന്നുകാണുകയുമുണ്ടായി.
"മൂന്നുമണിക്ക് മിസ്റ്റർ അൎബത്ത്നട്ടിനെ ചെന്നുകണ്ടു. അദ്ദേഹമായി ദീൎഘമായൊരു സംഭാണവുമുണ്ടായി. മഹാരാജാവിനെയും ദിവാനെയും യോജിപ്പിക്കുവാനാണ് താൻ പോയിരുന്നതെന്നും, തല്ക്കാലം സാധിച്ചു എങ്കിലും യോജിപ്പ് എത്രകാലത്തേക്കു നില്ക്കുമെന്നു പറവാൻ സാധിക്കയില്ലെന്നും അദ്ദേഹം പറഞ്ഞു. x x മുഖ്യമായ കാൎയ്യങ്ങളെ ഇവിടെ ഏതുപ്രകാരത്തിലാണ് നടത്തിക്കൊണ്ടുപോകുന്നത് എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഞാൻ ആഴ്ചയിൽ ഒരിക്കൽ മഹാരാജാവിനെക്കണ്ട് ആവക സംഗതികളെക്കുറിച്ച് തിരുമനസ്സറിവിച്ച് അവിടത്തെ അനുവാദം വാങ്ങുമെന്നു പറഞ്ഞു. ചില്ലറ ഭാഗങ്ങളിൽ വല്ല ആക്ഷേപങ്ങളും അവിടെക്കണ്ടെങ്കിൽ, ഞാൻ അവയെ അനുസരിച്ചു വേണ്ട ഭേദഗതികൾചെയ്യും. പിന്നീടു ഞാൻ ആ കാൎയ്യങ്ങളെസംബന്ധിച്ചു റഡിഡെണ്ടിനെഴുതി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |