താൾ:Diwan Sangunni menon 1922.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨ ദിവാൻ ശങ്കുണ്ണിമോനോൻ

     ---------------------------------------------------------------------------------------

ന്നിരിക്കുന്ന വിലയേറിയ കാൎ‌യ്യങ്ങൾ നിങ്ങളും ചെയ്തുവൎദ്ധിപ്പിക്കുമെന്നതിനു സംശയമില്ല............."

ഗോവിന്ദമേനവന്റെ രാജ്യഭരണത്തിൽ ആദ്യം മുന്നോ നാലോ കൊല്ലത്തോളം, മേൽപറഞ്ഞപോലെ , അദ്ദേഹത്തിന്റെ സഹോദരനിൽനിന്നും വലിയ സഹായം അദ്ദേഹത്തിന്നു ലഭിച്ചിരുന്നു. അതുപ്രത്യേകിച്ചും തിരുവിതാംകൂറുമായുള്ള അതിൎത്തിത്തൎക്കവിഷയങ്ങളിലാണ്. ഒരു മുക്കാൽ ന്നൂറ്റാണ്ടോളം ഈ വാകുതൎക്കങ്ങൾ രണ്ടു സംസ്ഥാനങ്ങളും തമ്മിൽ തിക്ഷണമായ എഴുത്തുകത്തുകൾക്കും ഉപദ്രവജനകമായും ഇരുന്നിരുന്നു. മദിരാശി ഗവൺമെണ്ടിന്റെ പ്രേരണയിൽ ൧൮൮0- ൽ തൎക്കങ്ങൾ മദ്ധ്യസ്ഥതയാൽ തീരുമാനിക്കുവാൻ ഇരുകക്ഷികളും സമ്മതിക്കുകയും, അതനുസരിച്ച് മദ്ധ്യസ്ഥനായി മിസ്റ്റർ ഐസി. ഹാനിക്കുടനെ ഗവൺമെണ്ടു നിയമിക്കുകയും ചെയ്തു. ഇതു കക്ഷികളുടെയും അവകാശവാദങ്ങൾ കേട്ട ശേഷം രണ്ടു സംസ്ഥാനങ്ങളുടെയും അതിൎത്തി മുഴുവൻ മദ്ധ്യസ്ഥൻ വേൎതിരിച്ചു. മദ്ധ്യസ്ഥന്റെ കരാൎപ്രകാരം ആ മദ്ധ്യസ്ഥന്റെ തീൎപ്പു അവസാനമായിട്ടുള്ളതായിരുന്നു. അഞ്ചെണ്ണമുണ്ടായിരുന്ന മേൽകോയ്മകളിൽ മദ്ധ്യസ്ഥന്റെ തീൎപ്പു മദിരാശിഗവൺമെണ്ടിലേക്കു അപ്പീൽ ബോധിപ്പിക്കാവുന്നതായിരുന്നു. ഈ വാദങ്ങൾ - ഇടിയറമാടിനും അതിനു സമീപമുള്ള ദേശത്തിനും ഉള്ള രാജാധികാരം ഇരിങ്ങാലക്കുടെ കൂടൽമാണിക്കും ക്ഷേത്രംവകകായ്യഭരണത്തിന്നു തച്ചുടയകുയ്മൾ സംസ്ഥാനത്തേക്കു ആളെ അപരോധിക്കുവാൻ തിരുവിതാംകൂറിലേക്കുള്ള അധികാരം, എളങ്കന്നപ്പുഴ, അന്നമനട, പെരുമനം എന്നീഭാവങ്ങൽ വകയായുള്ള ചില വില്ലേജുകളിലെ രാജാധികാരവും ആ വക ക്ഷേത്രങ്ങളും അവയിലെ സ്വത്തും കൈകാൎ‌യ്യം ചെയ്യുവാനുള്ള അധികാരവും സംബന്ധിചായിരുന്നു. ആദ്യത്തെ തക്കം കൊച്ചിക്ക
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/139&oldid=158643" എന്ന താളിൽനിന്ന് ശേഖരിച്ചത്